എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കി പുതിയ പ്രഖ്യാപനം; ഇനി അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ട; എസ്എംഎസ് ചാര്‍ജുകളും ഒഴിവാക്കി
ന്യൂഡല്‍ഹി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ ഒഴിവാക്കി. 44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ എസ്ബിഐ സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കള്‍ മെട്രോ, സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ യഥാക്രമം 3000, 2000, 1000 രൂപ അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു. ശരാശരി പ്രതിമാസ ബാലന്‍സ് പരിപാലിക്കാത്തതിന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും ബാങ്ക് ചുമത്തിയിരുന്നു.
എസ്എംഎസ് ചാര്‍ജുകളും എസ്ബിഐ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവര്‍ഷം മൂന്ന് ശതമാനമാക്കിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
ഈ പ്രഖ്യാപനം ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോം നല്‍കും. ഈ തീരുമാനം എസ്ബിഐയുമായുള്ള ബാങ്കിംഗിലേക്ക് ഞങ്ങളുടെ ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്നും എസ്ബിഐയില്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നതായും ചെയര്മാന് രജനിഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആസ്തി, നിക്ഷേപം, ശാഖകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ പണയ അടിസ്ഥാനത്തില്‍ വായ്പ നല്കുന്ന ബാങ്ക് കൂടിയാണ് സ്റ്റേറ്റ് ബാങ്ക്. 2019 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ബാങ്കിന് 31 ലക്ഷം കോടി രൂപയുടെ നിക്ഷേപ അടിത്തറയുണ്ട്. ഇന്ത്യയില്‍ 21,959 ശാഖകളും ബാങ്കിനുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍