News

2000 രൂപ വരെ ഇടപാടിന് ഇനി ഒടിപി വേണ്ട; സുരക്ഷ ഉറപ്പുനല്‍കി ഫ്‌ളിപ്പ്കാര്‍ട്ട്

ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാടുകളില്‍ ഒടിപി ഇന്ന് സര്‍വ്വസാധാരണമാണ്. ഒടിപി നമ്പര്‍ അടിച്ചുകൊടുത്തിട്ടില്ലെങ്കില്‍ ഇടപാട് പൂര്‍ത്തിയാവില്ല എന്നത് സാമാന്യവിവരമായി മാറി കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഇത്തരത്തില്‍ ഒടിപി നമ്പര്‍ കൈമാറിയിട്ടുള്ള ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൈ പൊള്ളിയ അനുഭവം ഉണ്ടായിട്ടുണ്ട്. തട്ടിപ്പുകാര്‍ ഇത് അവസരമായി കണ്ടുകൊണ്ട് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന കേസുകള്‍ നിരവധിയാണ് പുറത്തുവരുന്നത്. ഒടിപി എന്ന തലവേദന ഒഴിവാക്കി സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട്. രണ്ടായിരം രൂപ വരെയുള്ള ഇടപാടുകള്‍ ഒടിപി ഇല്ലാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ക്രമീകരിച്ചിരിക്കുന്നത്.

പ്രമുഖ ഡെബിറ്റ് കാര്‍ഡ് സേവനദാതാക്കളായ വിസയുമായി സഹകരിച്ചാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ സേവനം ലഭ്യമാക്കുന്നത്. വിസ സേഫ് ക്ലിക്ക് എന്ന പേരിലുള്ള ആപ്പാണ് വികസിപ്പിക്കുന്നത്. ഇതുവഴി 2000 രൂപവരെയുള്ള  ഇടപാടുകള്‍ ഒടിപി ഇല്ലാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ഡെബിറ്റ് കാര്‍ഡ് സേവനദാതാക്കളായ വിസയുമായി സഹകരിച്ചാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ സേവനം ലഭ്യമാകുന്നത്. വിസ സേഫ് ക്ലിക്ക് എന്ന പേരിലുള്ള ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതുവഴി രണ്ടായിരം രൂപ വരെയുള്ള ഫ്‌ളിപ്പ്കാര്‍ട്ട് ഇടപാടുകള്‍ ഒടിപി ഇല്ലാതെ തന്നെ നിര്‍വഹിക്കാന്‍ സാധിക്കും.

Author

Related Articles