News

ഇന്ത്യയില്‍ നിന്നുള്ള ഏലയ്ക്ക കയറ്റുമതി സൗദി അറേബ്യ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഏലയ്ക്ക കയറ്റുമതി സൗദി അറേബ്യ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം അറിയിച്ചതായി ഡീന്‍ കുര്യാക്കോസ് എംപി. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഏലയ്ക്കായില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എംപി ഈ വിഷയം നേരത്തെ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ സൗദി സര്‍ക്കാരിനെ ബന്ധപ്പെടുകയും തുടര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ചെക്കിങ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ സൗദി തയാറാവുകയും ചെയ്തു.

പുതുക്കിയ മാനദണ്ഡം അനുസരിച്ച് ഗുണനിലവാരം ഉറപ്പു വരുത്താന്‍ സ്‌പൈസസ് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ അവബോധം സ്‌പൈസസ് ബോര്‍ഡ് നടത്തി വരുന്നു. 20172018 സാമ്പത്തിക വര്‍ഷത്തില്‍ 10.96 ലക്ഷം മെട്രിക് ടണ്‍ ആയിരുന്ന കയറ്റുമതി 2019-20 ആയപ്പോഴേയ്ക്കും 11.93 ലക്ഷമായി ഉയര്‍ത്തിയാതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ സഭയെ അറിയിച്ചു.

Author

Related Articles