രാജ്യത്ത് സാമ്പത്തിക മാന്ദ്യം അത്ര ശക്തമല്ലെന്ന് അഭിപ്രായം; ആഗോള തലത്തിലെ ചില കാര്യങ്ങളില്‍ മാത്രം ആശങ്കയെന്ന് ജെപി മോര്ഗന്
ഇന്ത്യ അതിശക്തമായ സാമ്പത്തിക വെല്ലുവിളി അഭിമുഖീകരിക്കുന്നില്ലെന്ന അഭിപ്രായവുമായി ആഗോള സാമ്പത്തിക വിദഗ്ധനും നിരീക്ഷകനുമായി ജെപി മോര്ഗന് ഇക്വിറ്റി റിസേര്‍ച്ച് ഭാരത് അയ്യര്‍ രംഗത്ത്. അതേസമയം ആഗോള സമ്പദ് വ്യവസ്ഥ വലിയ പ്രതസിന്ധി നേരിടേണ്ടി വരുമെന്നും അടുത്ത വര്‍ഷം അത്തരം ലക്ഷണങ്ങള്‍ കണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ സമ്മിശ്ര സ്വഭാവമാണ് ഇപ്പോള്‍ തുറന്നുകാട്ടുന്നത്. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിവിധ റേറ്റിങ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം ഇന്ത്യയുടെ ആഭ്യന്തര ഉത്പ്പാദനം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയതിന്റെ പ്രധാന കാരണം കാര്‍ഷിക നിര്‍മ്മാണ മേഖലയിലും, വ്യവസായിക ഉത്പ്പാദനത്തിലും സംഭവിച്ച ഭീമമായ ഇടിവ് മൂലമാണ്.
എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതസിന്ധി പരിഹരിക്കാന്‍ വിവിധ രാജ്യങ്ങളിലെ വിദഗ്ധര്‍ ഒന്നടങ്കം ഊര്‍ജിതമായ ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും, കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവ് നികത്താനുമുള്ള പരിഹാര ക്രിയകളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്. ഉപഭോഗ മേഖല ശക്തിപ്പെടുത്താനും, നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ വിവിധ രാജ്യങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. അതേസമയം ആഗോളതലത്തില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയും, യുഎശ്-ചൈന വ്യാപാര തര്‍ക്കവും വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കിയേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍