കോവിഡ് 19: ഇപിഎഫ് പിൻവലിക്കുന്നതിന് നികുതിയില്ല
കോവിഡ് 19 മഹാമാരി മൂലം ശമ്പളക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ക്ക് 2020 മാര്‍ച്ച് 20 -ന് സര്‍ക്കാര്‍ പ്രത്യേക വ്യവസ്ഥകള്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനം വന്നതു മുതല്‍ ഏകദേശം 2.8 ബില്യണ്‍ രൂപയുടെ 1.37 ലക്ഷം ക്ലെയിമുകളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) പ്രോസസ്സ് ചെയ്തത്. ഇതിന്റെ പണമടയ്ക്കല്‍ പ്രക്രിയ ആരംഭിച്ച് കഴിഞ്ഞു.
സാധാരണഗതിയില്‍, അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാകുന്നതിന് മുമ്പായി ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന ഫണ്ടുകള്‍ മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ള ചില വ്യവസ്ഥകളിലോ അല്ലെങ്കില്‍ ജീവനക്കാരനോ തൊഴിലുടമയോ അവരുടെ ബിസിനസ് അവസാനിപ്പിക്കുന്നിടത്തോ അല്ലെങ്കില്‍ തൊഴിലുടമയുടെ നിയന്ത്രണത്തിന് അതീതമായ മറ്റേതെങ്കിലും കാരണങ്ങളാല്‍ ഒഴികെ നികുതി ആകര്‍ഷിക്കുന്നു. എങ്കിലും, കൊവിഡ് 19 മഹാമാരി കാരണം ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, അത്തരം പിന്‍വലിക്കല്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് എത്ര തുക, എങ്ങനെ പിന്‍വലിക്കാമെന്നുള്ളത് താഴെ നല്കുന്നു.
എത്രത്തോളം തുക പിന്‍വലിക്കാം?
മൂന്ന് മാസത്തെ ശമ്പളം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉള്‍പ്പടെ) അല്ലെങ്കില്‍ അക്കൗണ്ടില്‍ മൊത്തം ഇപിഎഫ് ബാലന്‍സിന്റെ 75 ശതമാനം, ഇവയില്‍ ഏതാണോ കുറവ് അത് പിന്‍വലിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഇപിഎഫ് ബാലന്‍സ് മൂന്ന് ലക്ഷം രൂപയും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും പ്രതിമാസം 30,000 രൂപയുമാണെങ്കില്‍, 90,000 രൂപയോ (മൂന്ന് മാസത്തെ ശമ്പളം) അല്ലെങ്കില്‍ 2.25 ലക്ഷം രൂപയോ (ഇപിഎഫ് ബാലന്‍സിന്റെ 75 ശതമാനം) പിന്‍വലിക്കാം.
എന്നാല്‍, ഇവയില്‍ ഏതാണോ കുറവ് അത് പിന്‍വലിക്കാമെന്നുള്ള വ്യവസ്ഥയുള്ളതിനാല്‍ ഈ സാഹചര്യത്തില്‍ 90,000 രൂപ വരെ പിന്‍വലിക്കാന്‍ കഴിയും. കുറവ് തുകയാണ് ആവശ്യമെങ്കില്‍ അതിനനുസരിച്ചുള്ള ഒരു അഭ്യര്‍ഥന നടത്താവുന്നതാണ്.
എങ്ങനെ പിന്‍വലിക്കാം?
ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കണമെങ്കില്‍, ആദ്യം യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും (യുഎഎന്‍) പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതാണ്. ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍, ഓണ്‍ലൈന്‍ സേവന ടാബിലേക്ക് പോയി 'ക്ലെയിം (ഫോം- 31,19, 10സി& 10ഡി) ക്ലിക്ക് ചെയ്യുക. ഇപിഎഫ് അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ മുന്നോട്ട് പോവാനും ക്ലെയിം ഉന്നയിക്കാനും കഴിയൂ.
ഇപിഎഫ് അക്കൗണ്ടില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, സ്ഥിരീകരണത്തിനായി ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങള്‍ നല്കാന് ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ട് പരിശോധിച്ചുറപ്പിച്ചതിന് ശേഷം 'ഓണ്‍ലൈന്‍ ക്ലെയിമിനായി തുടരുക' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്‍വലിക്കലിനായി ബാധകമായ ഫോം തിരഞ്ഞെടുക്കുക എന്നതാണ് അടുത്ത ഘട്ടം. അതിനായി ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ഫോം 31 തിരഞ്ഞെടുക്കുക. കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക ഞെരുക്കം കാരണം തുക പിന്‍വലിക്കുകയാണെങ്കില്‍, ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്ന് 'ഔട്ട്ബ്രേക്ക് ഓഫ് പാന്‍ഡമിക് (കൊവിഡ് 19)' എന്ന് ഓപ്ഷന് തിരഞ്ഞെടുക്കുക.
ശേഷം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുകയും സ്കാന്‍ ചെയ്ത ചെക്കിന്റെ പകര്‍പ്പും വിലാസവും നല്‍കുക. തുടരാന്‍ 'ആധാര്‍ ഒടിപി നേടുക' എന്നത് ക്ലിക്ക് ചെയ്യുക. ശേഷം ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണില്‍ ലഭിച്ച ഒടിപി നല്കി അപേക്ഷ സമര്‍പ്പിക്കുക. ശേഷം മൂന്ന് പ്രവൃത്തി ദിവസങ്ങളില്‍ അഭ്യര്‍ഥന തീര്‍പ്പാക്കുമെന്ന് ഇപിഎഫ്ഒ അവകാശപ്പെടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍