News

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സ് വഴി ഇതുവരെ വിതരണം ചെയ്തത് 21.7 കോടി രൂപ

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക റൂട്‌സ് വഴി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിലൂടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 21.7 കോടി വിതരണം ചെയ്തതായി നോര്‍ക്ക സി.ഇ.ഒ അറിയിച്ചു . 3598 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.

മരണാനന്തര ധനസഹായം, ഗുരുതര രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സാ സഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങള്‍ വാങ്ങുവാനുള്ള ധനസഹായം, തിരികെയെത്തിയ പ്രാവസികളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഒന്നര ലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനം ഉള്ള, രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയും ഇപ്പോള്‍ നാട്ടില്‍ കഴിയുകയും ചെയ്യുന്നവര്‍ക്കാണ് സഹായം ലഭിക്കുന്നത്.

Author

Related Articles