ബാങ്ക് സമരം: എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ലെന്ന് നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം ഉദ്ദേശിച്ചിട്ടില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. അതേസമയം സ്വാകര്യവത്കരണം നടത്തുന്ന ബാങ്കുകളിലെ ജീവനക്കാരെ സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. സ്വകാര്യവത്കരണത്തിനെതിരെ 9 യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ സമരത്തിനിടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ കൃത്യമായ ആലോചനയ്ക്ക് ശേഷമാണ് ബാങ്കുകളുടെ സ്വകാര്യവത്കരണ നടപടിക്ക് ഒരുങ്ങുന്നത്.ബാങ്കുകള്‍ക്ക് കൂടുതല്‍ ഓഹരി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം .ബാങ്കുകള്‍ രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ സാധിക്കണമെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. സ്വകാര്യവത്കരിക്കാന്‍ സാധ്യതയുള്ള ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം, പെന്ഷന് എല്ലാം സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് , ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് , ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകള്‍ എല്ലാം ബാങ്ക് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട് .
ഏകേശം 10 ലക്ഷത്തിലധികം ബാങ്ക് ജീവനക്കാര്‍ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. ഐഡിബിഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം, എല്‍ഐസി ഓഹരി വിറ്റഴിക്കല്‍, ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്വകാരവല്‍കരണം,നിയന്ത്രണരഹിതമായ വിറ്റഴിക്കല്‍ നീക്കം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ എതിര്‍ക്കപ്പെടണമെന്ന് ആഹ്വാനം ചെയ്താണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍