News

ആദായ നികുതി റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ ഇരട്ടി തുക ടിഡിഎസ് ഈടാക്കും

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ നല്‍കിയിട്ടില്ലെങ്കില്‍ ടിഡിഎസ് ഇനത്തില്‍ ബാങ്കുകള്‍ ഇരട്ടി തുക ഈടാക്കും. 2021ലെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് 1 മുതലാണിതിന് പ്രാബല്യം. 2018-19, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍ നിന്നാണ് കൂടിയ തുക ഈടാക്കുക. 

ഓരോ സാമ്പത്തിക വര്‍ഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവര്‍ക്കാണിത് ബാധകം. അതായത്, സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആര്‍ഡിയില്‍നിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം. ടിഡിഎസ് ഇനത്തില്‍ ബാങ്ക് തുക ഈടാക്കുകയും അതേസമയം, റിട്ടേണ്‍ നല്‍കാതിരിക്കുകുയും ചെയ്താല്‍ കൂടിയ നിരക്കില്‍ ടിഡിഎസ് ഈടാക്കും. ടിഡിഎസ് ഒഴിവാക്കാന്‍ പാന്‍ നല്‍കാത്തവര്‍ക്ക് ബാധകമായ നിയമാകും ഇവിടെയും ഉപയോഗിക്കുക.

Author

Related Articles