കോവിഡിന്റെ പേരില്‍ ആരെയും പിരിച്ചുവിടില്ലെന്ന് വിപ്രോ
കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി. കമ്പനിയായ 'വിപ്രോ' കോവിഡ് മഹാമാരിയുടെ പേരില്‍ ആരേയും സമീപഭാവിയില്‍ പിരിച്ചുവിടില്ല. ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ വിപ്രോ ചെയര്മാന് റിഷാദ് പ്രേംജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെലവുചുരുക്കല്‍ നടപടികള്‍ക്കിടയിലും കോവിഡിന്റെ പേരില്‍ ഒരാളെപ്പോലും പിരിച്ചുവിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ മൊത്തം ജീവനക്കാരില്‍ 95 ശതമാനം പേരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസിലെത്തി ജോലിചെയ്യണമെന്നു തന്നെയാണ് കമ്പനിയുടെ നിലപാട്. എന്നാല്‍, എല്ലാവരുംകൂടി ഒരുമിച്ച് ജോലിക്കെത്താന്‍ 12-18 മാസങ്ങള്‍ കൂടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിപ്രോയ്ക്ക് നിലവില്‍ 1.88 ലക്ഷം ജീവനക്കാരാണ് ഉള്ളത്. അമേരിക്കയുടെ എച്ച്-1ബി വിസ പ്രതിസന്ധിയില്‍ നിന്ന് വിപ്രോ കരകയറിയിട്ടുണ്ട്. കാരണം, അമേരിക്കയില്‍ 70 ശതമാനത്തിലേറെ ജീവനക്കാരും തദ്ദേശീയരാണെന്ന് വിപ്രോ ചെയര്മാന് വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍