മൊബൈല്‍ റീചാര്‍ജ് മുതല്‍ നികുതി അടക്കല്‍ വരെ ഇനി റെയില്‍വേ സ്റ്റേഷനുകളിലും
ന്യൂഡല്‍ഹി: മൊബൈല്‍ റീചാര്‍ജ്, വൈദ്യുതി ബില്ലടക്കല്‍, ആധാര്‍-പാന്‍ ഫോമുകള്‍ പൂരിപ്പിക്കല്‍, നികുതി അടക്കല്‍ സൗകര്യം ഇനി റെയില്‍വേ സ്റ്റേഷനുകളിലും. രാജ്യത്തെ 200 റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സ്ഥാപിക്കുന്ന കോമണ്‍ സര്‍വിസ് സെന്റര്‍ (സിഎസ്സി) കിയോസ്കുകളിലൂടെയാണ് ഇത് സാധ്യമാവുക.
സിഎസ്സി ഇ-ഗവേണന്‍സ് സര്‍വിസസ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. വില്ലേജ്തല സംരംഭകരായിരിക്കും കിയോസ്കുകള്‍ പ്രവര്‍ത്തിപ്പിക്കുക. ട്രെയിന്‍, വിമാനം, ബസ് യാത്ര ടിക്കറ്റ് ബുക്കിങ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, മൊബൈല്‍ റീചാര്‍ജ്, വൈദ്യുതി ബില്ലടക്കല്‍, പാന്‍ കാര്‍ഡ്, ആദായ നികുതി, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ ഇതുവഴി ലഭ്യമാകും.
'റെയില്വയര് സാത്തി കിയോസ്ക്' എന്നാകും കേന്ദ്രങ്ങളുടെ പേര്. യുപിയിലെ വാരാണസി സിറ്റി, പ്രയാഗ്രാജ് സിറ്റി സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കിയോസ്കുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി റെയില്‍ടെല്‍ സിഎംഡി പുനീത് ചൗള പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍