എന്‍പിസിഐ റുപേ ഫെസ്റ്റിവല്‍ കാര്‍ണിവലിന് തുടക്കമായി; വിശദാംശം അറിയാം
കൊച്ചി: നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) 'റുപേ ഫെസ്റ്റിവല്‍ കാര്‍ണിവലി'നു തുടക്കമായി. ഈ ഉത്സവകാലത്ത് റൂപേ കാര്‍ഡ് ഉപയോഗിച്ചു നടത്തുന്ന വാങ്ങലുകള്‍ക്ക് ആകര്‍ഷകമായ ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ് റുപേ ഫെസ്റ്റിവല്‍ കാര്‍ണിവല്‍.
ആരോഗ്യം, ശാരീരികക്ഷമത, വിദ്യാഭ്യാസം, ഇ-കൊമേഴ്സ് തുടങ്ങിയ വിഭാഗങ്ങള്‍ക്കു പുറമേ ഡൈനിംഗ്, ഫുഡ് ഡെലിവറി, ഷോപ്പിംഗ്, വിനോദം, ക്ഷേമം, ഫാര്‍മസി തുടങ്ങിയ മേഖലകളിലെ ദേശീയ, പ്രാദേശിക ബ്രാന്‍ഡുകളിലെ ഷോപ്പിംഗിന് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 600 ഓളം സൗജന്യങ്ങളാണ് റൂപേ കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കുക.
ആമസോണ്‍, സ്വിഗ്ഗി, സാംസങ്, പി&ജി, മിന്ത്ര, അജിയോ, ഫ്ലിപ്കാര്‍ട്ട്, ഷോപ്പേഴ്സ് സ്റ്റോപ്പ്, ലൈഫ്സ്റ്റൈല്‍, ബാറ്റ, ഹാംലീസ്, സീ5, ടാറ്റ സ്കൈ, മക്ഡൊണാള്‍ഡ്സ് ഡൊമിനോസ്, ഡൈനൗട്ട്, സ്വിഗ്ഗി അപ്പോളോ ഫാര്‍മസി, നെറ്റ്മെഡ്സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 10-65 ശതമാനം വരെ കിഴിവുകള്‍ ലഭിക്കും.
സമ്പര്‍ക്കരഹിതവും സുരക്ഷിതവുമായ പണരഹിത പേമെന്റ് പ്രോത്സാഹിപ്പിക്കുകയും റുപേ കാര്‍ഡ് ഉടമകള്‍ക്കു പുതിയ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുകയുമാണ് റുപേ ഉത്സവ കാര്‍ണിവല്‍ ലക്ഷ്യമിടുന്നതെന്ന് എന്‍പിസിഐ ചീഫ് മാര്‍ക്കറ്റിംഗ് ചീഫ് കുനാല്‍ കലവതിയ പറഞ്ഞു. കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളും കിഴിവുകളും അവര്‍ക്കൊരു സൂപ്പര്‍ സേവര്‍ അനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മിന്ത്രയില്‍ 10 ശതമാനം കിഴിവു ലഭിക്കുമ്പോള്‍ ടെസ്റ്റ്ബുക്ക് ഡോട്ട് കോമില് നിന്ന് ടെസ്റ്റ് പാസില്‍ കിഴിവ് 65 ശതമാനമാണ്. സാംസംഗിന്റെ ടിവികള്‍, എസികള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയില്‍ 52 ശതമാനം വരെയും, മിഎന് മംസില് 250 രൂപയും ബാറ്റായില്‍ 25 ശതമാനവും പി&ജിയില്‍ 30 ശതമാനവും കിഴിവു ലഭിക്കും. റുപേ ഉത്സവ കാര്‍ണിവലിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍നിന്നു ലഭിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍