News

എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കാം; അറിയേണ്ടതെല്ലാം

ഇനി മുതല്‍ ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് (എന്‍പിഎസ്) കീഴില്‍ പുതിയ വരിക്കാര്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓഫ്ലൈന്‍ പേപ്പര്‍ലെസ് കെവൈസി പ്രക്രിയ അനുവദിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട്, മെയ് 27 ബുധനാഴ്ച പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. തല്‍ക്ഷണ കെവൈസി പരിശോധന കാരണം എന്‍പിഎസ് അക്കൗണ്ട് ഉടനടി സജീവമാക്കുന്നതിന് ഈ പ്രക്രിയ പ്രാപ്തമാക്കുന്നുവെന്നും കൂടാതെ, വരിക്കാരുടെ എന്‍പിഎസ് സംഭാവന ഉടനടി നിക്ഷേപിക്കാനും ഇത് സഹായകമാവുമെന്നും പ്രസ്താവനയില്‍ പിഎഫ്ആര്‍ഡിഎ വ്യക്തമാക്കി.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ഓഫ്ലൈന്‍ പേപ്പര്‍ലെസ് പരിശോധന, 12 അക്ക ഐഡന്റിഫിക്കേഷന്റെ ഭൗതിക പകര്‍പ്പ് നല്‍കേണ്ടതിന്റെ ആവശ്യകതയെ ഒഴിവാക്കുന്നു. പുതിയ പ്രക്രിയ അനുസരിച്ച്, ഒരു അപേക്ഷകന്‍ ഇപ്പോള്‍ പാസ്വേര്‍ഡ് പരിരക്ഷിത ആധാര്‍ എക്സ്എംഎല്‍ ഫയല്‍ മോഡില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പോയിന്റ്സ് ഓഫ് പ്രസന്‍സ് വഴി (പിഒപി) വഴി എന്‍പിഎസ് അക്കൗണ്ടുകള്‍ തുറക്കുന്നതിനും ഈ സൗകര്യം ഉപയോഗിക്കാം.

പുതിയ പ്രക്രിയ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

1. ആധാര്‍ പേപ്പര്‍ലെസ് ഓഫ്ലൈന്‍ ഇ-കെവൈസി സിപ്പ് ഫയല്‍ അപ്ലോഡ് ചെയ്യുക. ഫയല്‍ ജനറേറ്റ് ചെയ്തിട്ടില്ലെങ്കില്‍, വ്യക്തികള്‍ക്ക് യുഐഡിഎഐ വെബ്സൈറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യാനും അത് ഡൗണ്‍ലോഡ് ചെയ്യാനും നാല് അക്ക പാസ്‌കോഡ് സജ്ജമാക്കാനും അവസരമുണ്ട്. ഇതിനുശേഷം, ഇഎന്‍പിഎസ് വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താം.

2. ശേഷം, രജിസ്ട്രേഷനായി ഇഎന്‍പിഎസ് പോര്‍ട്ടലില്‍ ഉചിതമായ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ (യുഐഡിഎഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്) പോലുള്ള വിശദാംശങ്ങള്‍ നല്‍കുകയും പേപ്പര്‍ലെസ് ഓഫ്ലൈന്‍ ഇകെവൈസി പ്രക്രിയയ്ക്കായി നാല് അക്ക പാസ്‌കോഡിനൊപ്പം സിപ്പ് ഫയല്‍ അപ്ലോഡ് ചെയ്യുക.

3. ഒടിപി സമര്‍പ്പിക്കുമ്പോള്‍, യുഐഡിഎഐ ഡാറ്റാബേസില്‍ നിന്ന് ഡെമോഗ്രാഫിക് വിശദാംശങ്ങള്‍ (പേര്, ലിംഗഭേദം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, വിലാസം, ഫോട്ടോ) ലഭ്യമാക്കും. കൂടാതെ മറ്റ് നിര്‍ബന്ധിത വിശദാംശങ്ങള്‍ വരിക്കാരന്‍ പൂരിപ്പിക്കേണ്ടതുണ്ട്.

4. തുടര്‍ന്ന്, പാന്‍ കാര്‍ഡിന്റെയും റദ്ദാക്കിയ ചെക്കിന്റെയും സ്‌കാന്‍ ചെയ്ത ഓരോ പകര്‍പ്പ് അപ്ലോഡ് ചെയ്യുക. ഇവ 4 ഗആ  2 ങആ ഇടയില്‍ വലുപ്പമുള്ളതാവണം. കൂടാതെ 4 കെബിക്കും  5 എംബിക്കും ഇടയില്‍ വലുപ്പമുള്ള ഒപ്പും.

5. എന്‍പിഎസ് അക്കൗണ്ടിലേക്ക് പേയ്മെന്റ് നടത്തുന്നതിന് ഉപയോക്താക്കളെ ഒരു പേയ്മെന്റ് ഗേറ്റ് വേയിലിലേക്കാവും ശേഷം നയിക്കുക.

6. സിആര്‍എയിലേക്ക് രജിസ്ട്രേഷന്‍ ഫോം ഇ-സൈന്‍ ചെയ്യുന്നതിനോ 'പ്രിന്റ് ആന്‍ഡ് കൊറിയര്‍' ചെയ്യുന്നതിനോ വരിക്കാര്‍ക്ക് ഒരു ഓപ്ഷന്‍ ഉണ്ടായിരിക്കുന്നതാണ്.

Author

Related Articles