News

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ 5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതായി സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ്

മുംബൈ: എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിച്ചതായി സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി. 100.8 ദശലക്ഷം ഓഹരികളാണ് രണ്ട് ഭാഗമായി വിറ്റത്. ആദ്യ ഘട്ടത്തില്‍ 672 രൂപയ്ക്കും രണ്ടാം വട്ടം 673 രൂപയ്ക്കുമാണ് ഇവ വിറ്റത്. എന്നാല്‍ ആരാണ് ഓഹരികള്‍ വാങ്ങിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇടപാടില്‍ നിന്നും സ്റ്റാന്റേര്‍ഡ് ലൈഫിന് 6,784 കോടി രൂപ ലഭിച്ചു. എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഓഹരി വില ഇന്ന് 1.4 ശതമാനം ഇടിഞ്ഞ് 686 രൂപയിലെത്തി.

സ്റ്റാന്റേര്‍ഡ് ലൈഫിന്റെ പക്കല്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിലെ 8.8 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. 180 ദശലക്ഷം ഓഹരികളായിരുന്നു. ഇതിപ്പോള്‍ 3.8 ശതമാനമായി ഇടിഞ്ഞു. ഡിസംബറിലും എച്ച്ഡിഎഫ്‌സി ലൈഫിലെ ഓഹരികള്‍ സ്റ്റാന്റേര്‍ഡ് ലൈഫ് വിറ്റഴിച്ചിരുന്നു. 619.15 രൂപയ്ക്ക് 1.38 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 1720 കോടി രൂപയാണ് സ്റ്റാന്റേര്‍ഡ് ലൈഫ് നേടിയത്. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ 49.97 ശതമാനം ഓഹരിയും എച്ച്ഡിഎഫ്‌സിയാണ് കൈയ്യാളുന്നത്.

Author

Related Articles