News

വനിതകള്‍ക്ക് മാത്രമായി പ്രത്യേക റിക്രൂട്ട്‌മെന്റ് പദ്ധതിയുമായി എന്‍ടിപിസി ലിമിറ്റഡ്

ന്യൂഡല്‍ഹി: എന്‍ടിപിസി ലിമിറ്റഡ് വനിതാ എക്‌സിക്യൂട്ടീവുകളുടെ പ്രാതിനിധ്യം തങ്ങളുടെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന കമ്പനി ജീവനക്കാര്‍ക്കിടയിലെ വൈവിധ്യവും അനുപാതവും മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വനിതാ അപേക്ഷകരെ ആകര്‍ഷിക്കുന്നതിനായി അപേക്ഷാ ഫീസ് ഒഴിവാക്കുന്നതുള്‍പ്പടെയുള്ള വിവിധ നടപടികള്‍ സ്ത്രീകള്‍ക്കായുള്ള റിക്രൂട്ട്‌മെന്റില്‍ കമ്പനി കൈക്കൊള്ളുന്നുണ്ട്. ശമ്പളത്തോടു കൂടിയ ശിശു പരിപാലന അവധി, പ്രസവാവധി, ശബ്ബത്ത് അവധി തുടങ്ങിയ നയങ്ങള്‍ കമ്പനി പാലിക്കുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിനും/സറോഗസി വഴി കുട്ടിയെ പ്രസവിക്കുന്നതിനും കമ്പനിക്ക് പ്രത്യേക ശിശു പരിപാലന അവധി ഉണ്ട്.   

അമ്മയുടെ ജീവിതം ജോലിസ്ഥലത്ത് സുഗമമാക്കുന്നതിന് ശിശു പരിപാലന സൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള ഏരിയ എന്നിവ പോലുള്ള പ്രത്യേക സൗകര്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക കൗണ്‍സിലിംഗ് സെഷനുകളും വനിതാ ജീവനക്കാരുടെ നേതൃത്വം / മാനേജ്‌മെന്റ് കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള വിവിധ ഉദ്യമങ്ങളും കമ്പനിക്ക് ഉണ്ട്.

Author

Related Articles