News

എന്‍ടിപിസിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധനവ്; അറ്റാദായം 49 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: പ്രമുഖ വൈദ്യുതി ഉത്പാദന കമ്പനിയായ എന്‍ടിപിസിയുടെ അറ്റാദായത്തില്‍ 49 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കമ്പനിയുടെ  അറ്റാദായം 49 ശതമാനം വര്‍ധിച്ച് 4,350.32 കോടി രൂപയിലെത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍  കമ്പനിയുടെ അറ്റാദായം 2,925.59 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം കമ്പനിയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള അറ്റാദായത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. കമ്പനിയുടെ ആകെ അറ്റാജദായം ആകെ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 97,534.34 കോടി രൂപയായെന്നാണ് കണക്കുകളിലൂടെ  വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ആകെ അറ്റാദായം 89,641.9 കോടി രൂപയാണ്. 

എന്‍ടിപിസിയുടെ സംയോജിത അറ്റാദായത്തിലും വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 2018-2019 സാമ്പത്തിക വര്‍ഷം 12,633.45 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായത്തിലുണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം കമ്പനിയുടെ സംയോജിത അറ്റാദായം 10,501.50 കോടി രൂയാണെന്നാണ് കണൈക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles