'76101 മരുന്ന് സാമ്പിളുകളില്‍ 2549 എണ്ണത്തിന് ഗുണനിലവാരമില്ല'; 205 എണ്ണത്തില്‍ മായമെന്നും കേന്ദ്രം; ഇന്ത്യയില്‍ നിന്നും പാക്കിസ്താനിലേക്ക് കയറ്റുമതി ചെയ്തത് 136 കോടിയുടെ മരുന്ന്
മുംബൈ: രാജ്യത്തെ ആരോഗ്യ മേഖലയെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും പുറത്ത് വരുന്നത്. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്ത് ഉല്പാദിപ്പിച്ച 76,101 മരുന്നുകളില്‍ 2549 എണ്ണത്തിന് ഗുണനിലവാരമില്ലെന്നും 205 മരുന്നുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യ സഭയില്‍ വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ഡ്രഗ് കണ്ട്രോളേഴ്സില് നിന്നും ശേഖരിച്ച് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
രാജ്യത്ത് നിര്‍മ്മിക്കുന്ന മരുന്നുകളുടെ കാര്യത്തില്‍ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലും വിട്ടു വീഴ്ച്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്ന ഉല്പാദന മേഖലയില്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തുമെന്നും കൃത്യമാായ ബോധവത്കരണ ക്ലാസുകളും പരിശീലന പരിപാടികളും ഉല്പാദകര്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല രാാജ്യത്ത് ഉല്പാദിപ്പിക്കുന്ന മരുന്നുകള്‍ 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടുക്കുന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്ന വേളയിലാണ് ഇന്ത്യയില്‍ നിന്നും 136 കോടിയുടെ മരുന്ന് പാക്കിസ്താന് ഇറക്കുമതി ചെയ്തുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ടാബ്ലറ്റുകള്, സിറപ്പുകള്‍, വാക്സിനുകള്‍, ജീവന് രക്ഷാ മരുന്നുകള്‍ എന്നിവയടക്കമുള്ള മരുന്നുകളാണ് പാക്കിസ്താന് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഏതൊക്കെ മരുന്നുകളാണ് ഇറക്കുമതി ചെയ്യുന്നതെന്ന് സെനറ്റിനെ അറിയിക്കണമെന്നും രാജ്യത്തെ മരുന്ന് ഉല്പാദനത്തിന് ആവശ്യമായ സ്നെക്ക് വെനം സെറം റാബീസ് വാക്സിന് എന്നിവയുടെ കുറവ് പരിഹരിക്കണമെന്നും പാക്കിസ്താന് നിയമ നിര്‍മ്മാണ സഭാംഗം അബ്ദുള്‍ റഹ്മാന് മാലിക്ക് വ്യക്തമാക്കി. മാത്രമല്ല വില കൂടിയ ഉല്പന്നങ്ങള്ക്ക് പുറമേ ഇത്തരം വാക്സിനുകള്‍ നിര്‍മ്മിക്കണമെന്നും പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍