News

ഒമിക്രോണ്‍ ഭീക്ഷണിയിലും ഓഫീസ് ലീസിംഗ് 35 ശതമാനം വര്‍ധിക്കും

ഒമിക്രോണ്‍ ഭീക്ഷണി നിലനില്‍ക്കെ രാജ്യത്തെ ഓഫീസ് ലീസിംഗ് വര്‍ധിക്കുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകള്‍. അടുത്ത വര്‍ഷം മേഖല 30-35 ശതമാനം വളര്‍ച്ച നേടുമെന്നാണ് ജെഎല്‍എല്ലിന്റെ കണക്കുകൂട്ടല്‍. ഐടിയെക്കൂടാതെ ഇ-കൊമേഴ്സ്, ഹെല്‍ത്ത് കെയര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നുള്ള ഡിമാന്‍ഡും ഉയരും. വാടക നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും ജെഎല്‍എല്‍ പറയുന്നു.

കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്ക് കെട്ടിടങ്ങള്‍ വാടയ്ക്കെടുക്കുന്നത്, 2023ല്‍ കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തുമെന്നും ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കി. വീട്ടിലും ഓഫീസിലും മാറിമാറി ജോലി ചെയ്യുന്ന ഹൈബ്രിഡ് മോഡല്‍ പല കമ്പനികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഓഫീസ് ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ഡിമാന്‍ഡ് ഇടിയില്ല. രണ്ടാം തരംഗത്തിന് ശേഷം തുറന്ന ഒട്ടുമിക്ക ഓഫീസുകളും കൊവിഡിന് മുമ്പുള്ള രീതിയിലേക്ക് എത്തിയിട്ടുണ്ട്.

2022ല്‍ കൊമേഴ്സ്യല്‍ ലീസിംഗ് 29-31 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് (എംഎസ്എഫ്) ആകുമെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബാദല്‍ യാഗ്നിക് പറഞ്ഞു. ബെംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളിലായിരിക്കും കൂടുതല്‍ ഡിമാന്‍ഡ്. 2022-24ല്‍ ഓഫീസുകള്‍ക്കായി വാടകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങള്‍ 75-85 എംഎസ്എഫ് ആകുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ കണക്കുകൂട്ടല്‍.

Author

Related Articles