News

എണ്ണ വില ഇടിഞ്ഞു; യുഎസ് ക്രൂഡ് ഉല്‍പാദനം കുറയുമെന്ന് പ്രവചനം

യുഎസ് ക്രൂഡ് സ്റ്റോക്ക്പൈലുകളുടെ ബില്‍ഡ് കാണിക്കുന്ന വ്യവസായ ഡാറ്റയും, 2020-ല്‍ യുഎസ് ക്രൂഡ് ഉല്‍പാദനം പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന പ്രവചനം അമിത വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടിയതിനാലും ബുധനാഴ്ചത്തെ വ്യാപാരത്തില്‍ എണ്ണവില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 13 സെന്റ്സ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് ബാരലിന് 42.95 ഡോളര്‍ എന്ന നിലയിലെത്തി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകളാവട്ടെ 10 സെന്റ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് ബാരലിന് 40.52 ഡോളര്‍ എന്ന നിലയിലെത്തി.

ആഗോളതലത്തില്‍ കൊറോണ വൈറസ് കേസുകളുടെ വര്‍ധനവ് ഇന്ധന ആവശ്യകത വീണ്ടെടുക്കുന്നതിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തെ ബാധിക്കുന്നതിനാല്‍ കഴിഞ്ഞ സെഷനില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടുമില്ല. പ്രതീക്ഷയ്ക്കെതിരായി യുഎസ് ക്രൂഡ് ഓയില്‍ സ്റ്റോക്ക്പൈലുകള്‍ കഴിഞ്ഞ ആഴ്ച ഉയര്‍ന്നിരുന്നു. ഇതിന് പുറമെ, ഗ്യാസോലിന്‍, ഡിസ്റ്റിലേറ്റ് ഇന്‍വെന്ററികള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയെന്ന് വ്യവസായ ഗ്രൂപ്പായ അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

യുഎസ് അസംസ്‌കൃത എണ്ണ ഉല്‍പാദനം 2020 -ല്‍ പ്രതിദിനം 600,000 ബാരല്‍ (ബിപിഡി) കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ (ഇഐഎ) അറിയിച്ചു. ഇത് മുമ്പ് പ്രവചിച്ച 670,000 ബിപിഡിയെക്കാള്‍ ചെറിയ ഇടിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, 2021 അവസാനത്തോടെ ആഗോള എണ്ണയുടെ ഡിമാന്‍ഡ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം നാലാം പാദത്തോടെ 101.1 ദശലക്ഷം ബിപിഡി ആവശ്യകതയാണ് പ്രവചിക്കുന്നത്. 'യുഎസ് ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്ന ഇഐഎയുടെ പ്രവചനം ഉറച്ച ഡിമാന്‍ഡ് വീണ്ടെടുക്കലിനുള്ള കാഴ്ചപ്പാട് ഭാഗികമായി നികത്തി.

ഇത് എണ്ണ വിപണികളില്‍ നഷ്ടം പരിമിതപ്പെടുത്തി,' നിസ്സാന്‍ സെക്യൂരിറ്റീസിലെ റിസര്‍ച്ച് ജനറല്‍ മാനേജര്‍ ഹിരോയുകി കികുകാവ വ്യക്തമാക്കി. അബുദാബി നാഷണല്‍ ഓയില്‍ കോ (അഡ്നോക്ക്) ഓഗസ്റ്റില്‍ എണ്ണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഒപെകും സംഖ്യകക്ഷികളും അടങ്ങുന്ന ഒപെക് +, അടുത്ത മാസം റെക്കോര്‍ഡ് എണ്ണ ഉല്‍പാദന വെട്ടിക്കുറവ് എന്ന തീരുമാനം ലഘൂകരിക്കാന്‍ ഒരുങ്ങുന്നുവെന്നതിന്റെ ആദ്യ സൂചനയാണ് ഈ നീക്കമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

News Desk
Author

Related Articles