News

ഇന്ധന വിലയില്‍ നേരിയ കുറവ്; നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 101.87 രൂപയും ഡീസലിന് 93.89 രൂപയാണ് ഇന്നത്തെ വില. അമേരിക്കയെ ഭീതിയിലാഴ്ത്തിയ ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എണ്ണയുടെ ആവശ്യകതയില്‍ കുറവ് വന്നത് വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കും. ഇന്ന് ചേരുന്ന ഒപ്പെക് രാജ്യങ്ങളുടെ യോഗത്തില്‍ രാജ്യാന്തര വിപണിയിലെ എണ്ണ വില സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടാകും.

Author

Related Articles