News

ഇന്ധന വില ഉയരങ്ങളിലേക്ക്; വീണ്ടും വില കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന്  31  പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 102.57 ആയി ഉയര്‍ന്നു. ഡീസലിന് 95.72. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയും നല്‍കണം. കോഴിക്കോട് പെട്രോള്‍ വില 102.82 രൂപയും ഡീസലിന് 95.99 രൂപയുമായി. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചിരുന്നു.

Author

Related Articles