News

കത്തിക്കയറുന്ന ഇന്ധന വില; പെട്രോള്‍ വില 90 കടന്നു

തിരുവനന്തപുരം: സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. 35 പൈസയാണ് പെട്രോള്‍ വില ഇന്ന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്.

ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വില വര്‍ധനയാണിത്. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

Author

Related Articles