News

തീ പിടിക്കുന്ന വില; പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന്27 പൈസയും ഡീസലിന് 31 പൈസ യുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ഇന്നത്തെ വില 91.99 ഡീസല്‍ 87.02.  തിരുവനന്തപുരം പെട്രോള്‍ 93.77 ഡീസല്‍ 88.56. മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില കൂടുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില 69.04 ഡോളറായി.

Author

Related Articles