News

വീണ്ടും ഇന്ധന വില വര്‍ധന; ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയും ഉയര്‍ന്നു

തിരുവനന്തപുരം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 35  പൈസയും പെട്രോളിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ വില തിരുവനന്തപുരത്ത് ഇന്ന് 94 രൂപ 32 പൈസയും, കൊച്ചിയില്‍ 92 രൂപ 54  പൈസയുമാണ്. ഡീസല്‍ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയില്‍ 87 രൂപ 52  പൈസയുമാണ്. മെയ് 4ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

Author

Related Articles