News

ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു; റെക്കോഡ് ഭേദിച്ച് ഉയരങ്ങളിലേക്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 കടന്നു. ഡീസല്‍ വില 86 നടുത്തെത്തി.

കൊച്ചിയില്‍ ഡീസല്‍ വില 84 കടന്നു. പെട്രോള്‍ ലിറ്ററിന് 89. 56 രൂപയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസല്‍ വില 79 രൂപ 70 പൈസ. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് ഡല്‍ഹിയില്‍ കൂടിയത്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Author

Related Articles