News

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ബംഗളൂരുവില്‍ പെട്രോള്‍ വില ആദ്യമായി 100 കടന്നു. പുതുക്കിയ നിരക്ക് പ്രകാരം 100.17 രൂപയാണ് ഇവിടത്തെ പെട്രോള്‍ വില. ഈ വര്‍ഷം ആദ്യത്തില്‍ പെട്രോള്‍ ലിറ്ററിന് 86.47 രൂപയായിരുന്ന പെട്രോളിന് ആറ് മാസത്തിനിടെ 14 രൂപയോളമാണ് വര്‍ധിച്ചത്. ഡീസലിന് 92.97 രൂപയായും ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.97 രൂപയായി. ഡീസലിന് 94.24 രൂപയാണ് വില. കൊച്ചിയില്‍ 97.15, 93.41 രൂപ എന്നിങ്ങനെയാണ് പെട്രോളിനും ഡീസലിനും യഥാക്രമം വില ഈടാക്കുന്നത്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.93 രൂപയായും ഡീസലിന് 87.69 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 103.08 രൂപയായി. ഇന്നത്തെ ഡീസല്‍ വില ലിറ്ററിന് 95.14 രൂപയാണ്. 18 ദിവസത്തിനിടെ രാജ്യത്ത് പത്താം തവണയാണ് വില വര്‍ധിക്കുന്നത്.

 

Author

Related Articles