News

ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധനവ് തിരിച്ചെത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളക്ക് ശേഷം ഇന്ധന വില വീണ്ടും കൂട്ടി. ചൊവ്വാഴ്ച രാവിലെ മുതല്‍ പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയും കൂടുതല്‍ നല്‍കണം. ഇതോടെ എറണാകുളത്ത് പെട്രോള്‍ ലിറ്ററിന് 105.35 രൂപയും ഡീസലിന് 92.45 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 107.28 രൂപയും ഡീസലിന് 94.20 രൂപയും കോഴിക്കോട് പെട്രോളിന് 105.40 രൂപയും ഡീസലിന് 92.55 രൂപയും നല്‍കണം.

നവംബര്‍ നാലിനാണ് ഏറ്റവും അവസാനം ഇന്ധന വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം വില വര്‍ധിപ്പിച്ചിരുന്നില്ല. 137 ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ വില വര്‍ധനയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇതുണ്ടായത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയരുകയാണ്. ഒറ്റദിവസം കൊണ്ട് ഏഴു ശതമാനമാണ് വര്‍ധിച്ചത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും ഒരു ശതമാനത്തില്‍ താഴെയാണ് നിലവിലെ വര്‍ധന.

Author

Related Articles