News

ഇന്നും ഇന്ധന വിലയില്‍ വര്‍ധന; പറന്നുയര്‍ന്ന് എങ്ങോട്ട്?

തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസും ഡീസലിന് 8 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. 132 ദിവസം കൊണ്ടാണ് 90 രൂപയില്‍ നിന്നും 100ലേക്ക്  പെട്രോള്‍ വില എത്തുന്നത്. പാറശാലയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് വില 100 രൂപ 4 പൈസ ആണ്.  

തിരുവനന്തപുരത്തെ വില 99.80 ആണ്. ഇടുക്കി പൂപ്പാറയില്‍ പെട്രോള്‍ വില 100.50 ആണ്. ആനച്ചാലും 100 കടന്നു.   അണക്കരയില്‍ 99.92, കുമളി 99.57 എന്നിങ്ങനെയാണ് പെട്രോള്‍ വില.  22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

Author

Related Articles