പുതിയ കോവിഡ് വകഭേദം ആശങ്ക; ആഗോള വിപണിയില്‍ എണ്ണ വില കൂപ്പുകുത്തി
വാഷിങ്ടണ്‍: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വന്‍ ഇടിവ്. 10 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 82 ഡോളറില്‍ നിന്നും 72ലേക്ക് കൂപ്പുകുത്തി. യു.എസിന്റെ വെസ്റ്റ് ടെക്സാസ് ക്രൂഡിന്റെ വില 68.15 ഡോളറിലേക്ക് ഇടിഞ്ഞു.
2020 ഏപ്രിലിന് ശേഷം ഇത്രയും വലിയ ഇടിവ് എണ്ണവിലയില്‍ രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. ഒമ്രികോണ്‍ എന്ന പുതിയ കോവിഡ് വകഭേദമാണ് എണ്ണവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നത്. അതീവ അപകടകാരിയാണ് ഒമ്രികോണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണവിലയില്‍ വന്‍ ഇടിവുണ്ടായത്.
നേരത്തെ എണ്ണവില കുറക്കുന്നതിനായി കരുതല്‍ ശേഖരം പുറത്തെടുക്കാന്‍ യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. യു.എസിന് പുറമേ ഇന്ത്യ, ചൈന, ദക്ഷിണകൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇത്തരത്തില്‍ കരുതല്‍ ശേഖരം പുറത്തെടുക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം, ഒപെകിന്റെ നിര്‍ണായക യോഗം ഡിസംബര്‍ ആദ്യവാരം നടക്കുന്നുണ്ട്. ഉല്പാദനം സംബന്ധിച്ച നിര്‍ണായക തീരുമാനം ഒപെക് യോഗത്തിലെടുക്കും. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഒപെക് എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്. നേരത്തെ അടുത്ത വര്‍ഷം ജനുവരി മുതല്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍