ഒലയുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു
ബംഗളൂരു: ഗതാഗത നിയങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഒലയുടെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടി കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വലിച്ചു. ആറ്മാസത്തേക്ക് റദ്ദ് ചെയ്ത നടപടി പൂര്‍ണമായും പിന്‍വലിച്ചതായി ആര്‍ടിഒ വ്യക്തമാക്കി. ഒലയുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ സോഷ്യല്‍ മീഡയയില്‍ രൂക്ഷമായ വിമര്‍ശനമാണ് സര്ക്കാനിതെരെ ഉന്നയിച്ചത്. യാത്രാ സേവനങ്ങള്‍ ഭംഗിയോടെ നടപ്പിലാക്കുന്ന കമ്പനിയാണ് ഒലയെന്നും ഒലയെ ആശ്രയിച്ച് നിരവധി തൊഴിലാളികളാണ് ജീവിക്കുന്നതെന്നും സോഷ്യല്‍ മീഡയയിലൂടെ പ്രതികരണമുണ്ടായി. ഇന്ന് മുതല്‍ ഒലയുടെ സര്‍വീസ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമിയുടെ ഇടപെടല്‍ മൂലമാണ് ആര്‍ടിഒ വകുപ്പ് ലൈസന്‍സ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കാന്‍ തയ്യാറായത്. അതേസമയം ഗതാഗത നിയമം ലംഘിച്ച് ബൈക്ക് സര്‍വീസ് നടത്തിയനെതിരെയാണ് ലൈസന്‍സ് റദ്ദ് ചെയ്തതെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യക്തമാക്കി. 24 മണിക്കൂറും ബംഗളൂരു നഗരത്തിലടക്കം ടാക്സി സേവനം ഒലയിലൂടെ ലഭ്യമായിരുന്നു. സ്ത്രീകള്‍ക്കും ജോലി ചെയ്ത് മടങ്ങുന്നവര്‍ക്കും ഒലയുടെ സേവനം പ്രയോജനമായിരുന്നു. രാത്രി 11 മണിക്ക് ശേഷം ഗതാഗത സര്‍വീസ് നഗരത്തില്‍ നിലക്കുമ്പോള്‍ യാത്രക്കാര്‍ സാധാരണയായി ഓണ്‍ലൈന്‍ ടാക്സി കമ്പനികളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ സര്‍വീസ് റദ്ദ് ചെയ്തതോടെ വലിയൊരു വിഭാഗം യാത്രക്കാരെയാണ് ദുരിതത്തിലാഴ്ത്തിയത്. സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് നടപടി പിന്‍വലിച്ചത്.
നഗരത്തില്‍ 65,000 ഓണ്‍ലൈന്‍ ടാക്സികളാണ് റജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്നത്. ഒല, ഊബര്‍ എന്നീ ടാക്സി കമ്പനികളുടെ കീഴിലുള്ള ടാക്സികളുടെ കണക്കുകളാണിത്. ഇതില്‍ ഏറ്റവുമധികം ടാക്സി സര്‍വീസ് നടത്തുന്നതും ഒലയാണ്. ഒലയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതിനെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍