News

ഐപിഒക്ക് തയ്യാറായി ഒല; വിപണിയില്‍ കൂടുതല്‍ അഴിച്ചുപണി നടത്താനുള്ള നീക്കം ശക്തം

ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒല ഇപ്പോള്‍ പുതിയ നീക്കത്തിന് തയ്യാററെടുക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനകം ഒല പ്രഥമ ഓഹരി വില്‍പ്പനയ്ക്കായി (ഐപിഒ) തയ്യാറെടുക്കുന്നു. ഇതോടെ ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനുള്ള എല്ലാ നീക്കങ്ങളുമാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഐപിഒ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പെന്ന നിലയല്‍ അടുത്തവര്‍ഷം മുതല്‍ കമ്പനി കൂടുതല്‍ നേട്ടമുണ്ടാക്കും. അതേസമയം ഇന്ത്യയില്‍ പ്രഥമ ഓഹരി വില്‍പ്പന നടത്തണമെങ്കില്‍ കമ്പനിക്ക് മൂന്ന് വര്‍ഷം ലാഭമുണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഒലയുടെ ലാഭവിവരം പുറത്തുവിടാത്ത സാഹചര്യത്തില്‍ പ്രഥമ ഓഹരി വില്‍വപ്പനയുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയവുമാണ്. 

അതേസമയം പ്രഥമ ഓഹരി വില്‍പ്പനനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 2018-2019 സാമ്പത്തിക വര്‍ഷത്തെ ലാഭവിവര കണക്കുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെന്നാണ് വിവരം. അതേസമയം ഒലയുടെ മുഖ്യ എതിരാളിയായ യൂബറിന്റെ ഓഹരി വിപണി ന്യൂയോര്‍ക്ക് വിപണിയില്‍ മോശം പ്രകടനമാണ് ഇപ്പോള്‍ കാഴ്ച്ചവെക്കുന്നത്. അതിനിടയിലാണ് ഒല പ്രഥമ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കം ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. യൂബറിന്റെ മേയിലെ ഐപിഒക്ക് മുന്‍പ് വിപണി മൂല്യം 79 ബില്യണ് ഡോളറായിരുന്നി. ഇപ്പോള്‍ കമ്പനിയുടെ വിപണ മൂല്യം 50 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

ഒല അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒലയിലേക്ക് വിവിധ നിക്ഷേപകര്‍ ഒഴുകിയെത്തിയിട്ടുള്ളത്. അതസമയം ഒല അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനി കൂടുതല്‍ മൂലധന സമാഹരണം നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ ആരഭിച്ചിട്ടുള്ളത്.  സേവന മേഖല ശക്തിപ്പെടുത്താനും, വിപണിയില്‍ നേട്ടം കൊയ്യാനുമാണ് കമ്പനി ഇപ്പോള്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

Author

Related Articles