News

ഒലയുടെ പ്രവര്‍ത്തനം ഇനി എന്‍ബിഎഫ്‌സിയിലേക്ക് വ്യാപിപ്പിക്കും; പുതിയ പ്രവര്‍ത്തനത്തിന് അപേക്ഷ സമര്‍പ്പിച്ചു

ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒല കൂടുതല്‍ സാമ്പത്തിക മേഖലകള്‍ കീഴടക്കാനുള്ള ഒരുക്കത്തിലാണ്. ബാങ്കിങ് ഇതര സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഒല. ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ ഒല സമര്‍മിപ്പിച്ച് കഴിഞ്ഞു. നിലവില്‍ ഒലയുടെ ടാക്‌സി സേവനത്തിന്റെ ആപ്പ് ഉപയോഗിച്ച് കമ്പനി ഹ്രസ്വകാല വായ്പയും നല്‍കുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ഉറപ്പു വരുത്താനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മാത്രനവുമല്ല  കമ്പനി കൂടുതല്‍ മേഖലകളിലേക്ക് തങ്ങളുടെ സേവനം ഉറപ്പു വരുത്താനാണ് ലക്ഷ്യമിടുന്നത്.വിവിധ ബാങ്കുകളുമായി ചേര്‍ന്ന് കമ്പനി ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്. 

ഒല ക്രെഡിറ്റ് സംവിധാനം 2016ലാണ്  പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ഇതിലൂടെ സേവനം ലഭ്യമാക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള ഒല ഫുഡ്പാണ്ടയിലൂടെ ഭക്ഷണ വിതരണ രംഗത്തും ഒലയുടെ പ്രവര്‍ത്തനം ഇതിനകം ജനപ്രിയമാണ്.മരുന്നുകളുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനവും കമ്പനി ഉടന്‍ പ്രവേശിക്കും. ഒല സാമ്പത്തിക മേഖലയിലെ വിവിധ ഇടങ്ങള്‍ കീഴടക്കുന്ന തരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒലയക്ക് സോഫ്റ്റ് ബാങ്കില്‍ 26 ശതമാനം പങ്കാളിത്തവുമുണ്ട്. 

 

Author

Related Articles