ഒമാന്റെ പുതിയ സുല്‍ത്താന്‍ വെല്ലുവിളികളേറെ; പശ്ചിമേഷ്യ സംഘര്‍ഷ ഭൂമികയാകുമ്പോള്‍; ലോകം ഇപ്പോഴും ഉറ്റുനോക്കുന്നത് ഒമാന്റെ മധ്യസ്ഥതയെ
അമ്പത് വര്‍ഷം നീണ്ടുനിന്ന ഭരണം, ഒരു ജനതയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പടനായകന്, ഗള്‍ഫ് പ്രതിസന്ധികള്‍ക്കിടയിലും, പ്രശ്നങ്ങള്‍ക്കിടയിലും മധ്യസ്ഥത വഹിച്ച കര്‍മ്മയോഗി, ഒമാന്റെ വികസന നായകനെ പറ്റി എത്ര പറഞ്ഞാലും തീരില്ല , അത്രയേറെ വിശേഷണങ്ങള്‍ക്കൊണ്ട് ലോക ജനതയുടെ ഹൃദയ ഭിത്തികളില്‍ ഇടം നേടിയ വ്യക്തിത്വമാണ് അന്തരിച്ച മുന്ഒമാന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് അല്‍സയിദ്. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, ഒമാനിലെ മധ്യവര്‍ഗ വിഭാഗത്തിന്റെ, സാമ്പത്തികപരമായി പിന്നോക്കം നില്ക്കുന്നവരുടെ പ്രതീക്ഷയും അത്താണിയുമായിരുന്നു സുല്‍ത്താന്‍ ഖാബൂസ് അല്‍ സയിദ്.
പറഞ്ഞുവരുന്നത് സുല്‍ത്താന്‍ ഖാബൂസ് അല്‍ സയിദിന്റെ വിയോഗം ഒമാനികളുടെ മാത്രം നഷ്ടമല്ല, ഓരോ മലയാളികളുടെയും, ഒരോ ഇന്ത്യക്കാരന്റെയും നഷ്ടമാണ്. ഒമാനിലെ തൊഴിലിടങ്ങളില്‍ ലക്ഷകണക്കിന് മലയാളികള്‍ക്ക്, ഇന്ത്യക്കാര്‍ക്ക് അവസരം നല്കിയ വ്യക്തിത്വമാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സയിദ്. പിതാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് 1970 ല്‍ സുല്‍ത്താന്‍ ഖാബൂസ് അല്‍ സയിദ് ഒമാന്റെ ഭരണം ഏറ്റെടുക്കുന്നത്. എണ്ണയിലൂടെ ലഭിച്ച വരുമാനം കൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും, അടിസ്ഥാന സൗകര്യ വികസന മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്ത വ്യക്തിത്വമാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സയിദ്. എന്നാല്‍ സുല്‍ത്താന്‍ ഖാബൂസ് അല്‍ സായിദിന്റെ അവസാന കാലഘട്ടത്തില്‍ രാജ്യത്ത് വൈവിധ്യവത്ക്കരണത്തിന്റെ നടപ്പിലാക്കിയെങ്കിലും അതെല്ലാം വലിയ തിരിച്ചടികള്‍ നേരിടുന്നതിന് കാരണമായി.
ഒമാന്റെ പുതിയ ഭരണാധികാരിക്ക് വെല്ലുവിളികള്‍ ഏറെ
സുല്‍ത്താന്‍ ഖാബൂസ് അല്‍ സയിദിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ഒമാന്റെ പുതിയ ഭരണാധികാരി ഹൈതം ബിന്‍ താരീഖിന് മുന്പിലുള്ളത് ഒട്ടനവധി വെല്ലുവിളികള്‍. സുല്‍ത്താന്‍ ഖാബൂസ് അല്സയിദിന്റെ വികസന താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതും ഒമാനെ ലോകത്തിന് മുന്‍പിലേക്ക് കൈപിടിച്ച് ഉയര്‍ത്തേണ്ടതും പുതിയ ഭരണാധികാരിയുടെ ഉത്തരവാദിത്യമാണ്. ഒമാനില്‍ സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കി, തൊഴില്‍ സാധ്യതയടക്കം വിപുലീകരിച്ച്, ആഭ്യന്തര ഉത്പ്പാദന മേഖലയെ ശക്തിപ്പെടുത്തേണ്ടത് ഹൈതം ബിന്‍ താരീഖിന്റെ ഉത്തരവാദിത്യമാണ്. ഇറാന്-അമേരിക്ക സംഘര്‍ഷത്തില്‍ പശ്ചിമേഷ്യ ഒന്നാകെ വീര്‍പ്പ് മുട്ടുകയാണ്. ഇസ്രയേല്‍, അമേരിക്ക, സൗദി അറേബ്യ കൂട്ട് കെട്ടും, ഇറാനെതിരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങളുമെല്ലാം ഹൈതമിക്ക് മുന്പില് വലിയ വെല്ലുവിളിയാണ്. ആരോടപ്പം നില്‍ക്കാതെ, എല്ലാ മേഖലകളും സമാധാനത്തിന്റെ പാതയിലേക്കെത്തണമെന്ന് പ്രതീക്ഷിക്കുന്ന അത്തരം നിലപാടുകള്‍കൊണ്ട് ശ്രദ്ധേയമായ ഒമാന്റെ ഈ പ്രൗഢി നിലനിര്‍ത്തേണ്ടതും ഹൈതമിക്ക് വെല്ലുവിളിയാകും.
ഇറാന്-അമേരിക്ക സംഘര്‍ഷത്തിന് അയവ് വരുത്താന്‍ കെല്‍പ്പുള്ള ഏക രാജ്യവും ഒമാന്‍ മാത്രമാണെന്നാണ് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ ഒമാന്‍ മാത്രമേ കഴിയുകയുള്ളൂ. സുല്‍ത്താന്‍ ഖാബൂസ് അല്‍ സായിദ് ലോക നേതാക്കള്‍ക്കിടയില്‍ സമാധാനത്തിന്റൈ സ്ഥാപനയാട്ടാണ് ഇപ്പോഴും അവരോധിക്കപ്പെട്ടത്. അവസാത്തെ മൂന്ന് വര്‍ഷത്തിനിയില്‍ അദ്ദേഹം ഇ്സ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹുമായും, ഫലസ്ഥീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും, ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായും, യുഎസ് സെട്ട്രറി മൈക്ക് പോപിയുമായും പരസ്പരം കൂടക്കാഴ്ച്ച നടത്തിയത് ലോക നേതാക്കള്‍ക്കിടയില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സുല്‍ത്താന്‍ ഖാൂസ് അല്സയിദിന്റെ വിയോഗം അറിഞ്ഞ് ലോക നേതാക്കള്‍ ഒമാനിലേക്ക് ഒഴുകിയെത്തിയത് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളിലുള്ള ഏറ്റവും വലിയ മേല്‍ക്കായ്മയെ സൂചിപ്പിക്കുന്നതാണ്. സുല്‍ത്താന്‍ ഖാബൂസിന്റെ ഈ അടിത്തറ നിലനിനിര്ത്തേണ്ടത് ഹൈതമിക്ക് വെല്ലുവിളിയാകണമെന്നില്ല, എങ്കിലും, രാജ്യത്തെ ആഗോളതലത്തില്‍ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തേണ്ടതും ഹൈതമിയുടെ ദൗത്യനിര്‍വഹണത്തില്‍ ഉള്‍പ്പെട്ടതാകും.
ഹൈതമിന്റെ പ്രഖ്യാപനം
ഒമാന്റെ അധികാരമേറ്റെടുത്ത ശേഷം ഹൈതം ബിന്‍ താരീഖ് നടത്തിയ പ്രഖ്യാപനം ഇങ്ങനെയാണ്. ഒമാന്‍ തുടര്‍ന്നുപോകുന്ന നയതന്ത്ര നിലപാടുകളില്‍ മാ്റ്റം വരുത്തില്ലെന്നും, പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ സാമാധാനപരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനം പുനസ്ഥാപിക്കാന്‍ ഏത് മാര്‍ഗങ്ങളും സ്വീകരിക്കുമെന്നാണ് ഒമാന്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഹൈതം ബിന്‍ താരീഖ് ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്താനാണ്. ഹൈതമിന് ഓമന്റെ വികസന താത്പര്യങ്ങളെ സംരക്ഷിക്കാനും ഉയര്ച്ചയിലേക്കെത്തിക്കാനുമുള്ള ശേഷിയുണ്ടെന്നാണ് പറയുന്നത്. 2040 വരെ പുതി വികസന പദ്ധതികള്‍ നടപ്പിലാക്കി ഓമനെ ലോകത്തിലേറ്റവും മുന്നേറ്റം നടത്തുന്ന രാജ്യമാക്കി മാറ്റാനാണ് ലക്ഷ്യം.
വിദേശ നിക്ഷേപം ഒമാനിലേക്കെത്തിക്കുക, അടിസ്ഥാന സൗകര്യ വികസന മേഖല ശക്തിപ്പെടുത്തുക, ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുക, വ്യവസായിക മുന്നേറ്റം നടത്തി ഒമാനെ ശക്തിപ്പെടുത്തുക, തൊഴില്‍ മേഖലിയില്‍ കൂടുതല്‍ അഴിച്ചുപണി നടത്തി മുന്നേറ്റം നടത്തുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ഒമാന്റെ ലക്ഷ്യം.
Content : Aljazeera :----------------- ( During his last three years, Qaboos was visited by diametrically opposed leaders including Israeli Prime Minister Benjamin Netanyahu, Palestinian President Mahmoud Abbas, Iranian President Hassan Rouhani and US Secretary of State Mike Pompeo.)
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍