ബാങ്കിങ് ലൈസന്‍സിനുള്ള 6 സ്ഥാപനങ്ങളുടെ അപേക്ഷകള്‍ നിരസിച്ച് ആര്‍ബിഐ
ബാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെറുകിട ധനകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആറ് സ്ഥാപനങ്ങളുടെ അപേക്ഷകള്‍ റിസര്‍വ് ബാങ്ക് നിരസിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നിര്‍േദശിച്ച നടപടിക്രമങ്ങള്‍ അനുസരിച്ച് ആറ് അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായതായി ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു. അപേക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍, അപേക്ഷകര്‍ക്ക് ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തിലുള്ള അംഗീകാരം നല്കാന് അനുയോജ്യരല്ലെന്ന് കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു.
യുഎഇ എക്സ്ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ദി റിപാട്രിയേറ്റ്സ് കോഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് (റെപ്കോ ബാങ്ക്), ചൈതന്യ ഇന്ത്യ ഫിന് ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, പങ്കജ് വൈഷ്, വി സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയ ആറ് സ്ഥാപനങ്ങളുടെ അപേക്ഷയാണ് നിരസിച്ചത്.
'ഓണ്‍ ടാപ്പ്' ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്കിന് 11 അപേക്ഷകള്‍ ലഭിച്ചിരുന്നു. ബാക്കിയുള്ള അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് എന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, അഖില്‍ കുമാര്‍ ഗുപ്ത, ദ്വാര ക്ഷേത്രീയ ഗ്രാമിന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കോസ്മിയ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ അപേക്ഷകളാണ് പരിശോധിക്കാനുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍