News

ഒഎന്‍ജിസിക്ക് ഒന്നാം പാദത്തില്‍ കനത്ത തിരിച്ചടി; അറ്റലാഭത്തില്‍ 3.9 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രമുഖ പെതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഒഎന്‍ജിസിയുടെ അറ്റലാഭത്തില്‍ 3.9 ശതമാനം ഇടിവ് വന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റലാഭം 5,904  കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റലാഭമായി രേഖപ്പെടുത്തിയത് ഏകദേശം 6,144 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുാമനത്തില്‍ 2.4 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ വരുമാനം 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ വരുമാനം 26,555 കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ  വരുമാനമായി രേഖപ്പെടുത്തിയത് 27,213  കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തിലടക്കം വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 24.4 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മൊത്ത വരുമാനം 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി 1,09,515 കോടി രൂപയയി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 

Author

Related Articles