News

ഓഹരി വില കുതിച്ചു; ഒഎന്‍ജിസിയുടെ വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയായി

ഓഹരി വിലയില്‍ 10 ശതമാനത്തോളം കുതിപ്പുണ്ടായതോടെ ഓയില്‍ ആന്‍ഡ് നേച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയായി. ചൊവാഴ്ച ദിനവ്യാപാരത്തിനിടെ 162.60 രൂപ നിലവാരത്തിലേക്കാണ് ഓഹരി വില ഉയര്‍ന്നത്. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവാണ് പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസി നേട്ടമാക്കിയത്.

2018 നവംബറിനുശേഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരി വില ഇത്രയും ഉയരുന്നത്. ആഭ്യന്തര ഉപഭോഗംകൂടിയതും വിലയിലെ വര്‍ധനവും എണ്ണക്കമ്പനികളുടെ വരുമാനത്തിലും മൂല്യനിര്‍ണയത്തിലും ഭാവിയില്‍ വര്‍ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപെകും സഖ്യരാജ്യങ്ങളും നിലവിലെ വിതരണ പ്ലാന്‍ തുടരാന്‍ തീരുമാനിച്ചതിനെതുടര്‍ന്ന് അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. നേരത്തെയുള്ള പദ്ധതി പ്രകാരം നവംബറില്‍ എണ്ണ വിതരണത്തില്‍ വര്‍ധനവരുത്താന്‍ ഒപെക് സമ്മതിച്ചിട്ടുണ്ട്.

Author

Related Articles