News

ഒഎന്‍ജിസി എണ്ണക്കമ്പനി അസ്സമില്‍ 200 കിണറുകള്‍ക്കായി 6000 കോടി നിക്ഷേപിക്കും

പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി അസ്സമില്‍ ലക്ഷ്യമിടുന്നത് 200 വികസന കിണറുകളാണ്. സംസ്ഥാനത്ത് നിന്ന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഏഴ് വര്‍ഷത്തിനിടയില്‍ 200 കിണറുകള്‍ക്ക് ഒഎന്‍ജിസി 6000 കോടി രൂപ നിക്ഷേപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് നിന്നുള്ള ഉല്‍പ്പാദനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. 

ആസ്സാമിലെ ശിവസാഗറിലും ചാരായിഡിയോ എന്ന ജില്ലയിലുമാണ് 200 കിണറുകള്‍ക്കായി നിക്ഷേപം നടക്കുക. ശിവസാഗര്‍, ചാരീഡിയോ ജില്ലകളില്‍ 200 വികസന കിണറുകള്‍ക്കായി ഒഎന്‍ജിസി 6000 കോടി രൂപ നിക്ഷേപിക്കുമെന്ന് എസ് കെ മോയ്ത്ര ഡയറക്ടര്‍ വ്യക്തമാക്കി.  ഒഎന്‍ജിസി അസം അസറ്റ് (നോണ്‍-എക്‌സിക്യൂട്ടീവ് ലെവല്‍) നിയമനത്തിനായി 308 തസ്തികകളിലേക്ക് 2019 ന്റെ തുടക്കത്തില്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 

അടുത്ത ഏഴ് വര്‍ഷത്തിനിടയില്‍ കിണറുകള്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ആസൂത്രണം ചെയ്ത നിക്ഷേപം സംസ്ഥാനത്തെ ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കും. എല്ലാ നിയമപരമായ അനുമതികളും അതിന് വേണ്ടി ലഭിക്കുന്നുണ്ട്.  സംസ്ഥാനത്ത് നിന്ന് ഉത്പാദനം വര്‍ധിപ്പിക്കാനാണ് നിക്ഷേപം കൊണ്ടുവരുന്നതെന്നം മൊയ്ത്ര പറഞ്ഞു.

 

 

News Desk
Author

Related Articles