News

ഉള്ളിക്ക് വീണ്ടും വില കൂടാന്‍ സാധ്യത; തുര്‍ക്കിയില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം; ധനമന്ത്രിക്ക് ഉള്ളി വലിയ കാര്യമല്ലാതാകുമ്പോഴും ജനങ്ങള്‍ പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് ഉള്ളിവില ഉയരാന്‍ വീണ്ടു സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഉള്ളിയുടെ സ്‌റ്റോക്കില്‍ വീണ്ടും സമ്മര്‍ദ്ദം ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം ഏറ്റവുമധികം ഉള്ളി ഇറക്കുമതി ചെയ്യുന്ന തുര്‍ക്കിയില്‍ നിന്ന്  ഇപ്പോള്‍ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കയറ്റുമതിക്ക് തുര്‍ക്കിയില്‍  നിന്ന് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഉള്ളിയുടെ വിലയില്‍  10 ശതമാനത്തിലധികം വര്‍ധനവുണ്ടാകാനാണ് സാധ്യത.  

അതേസമയം തുര്‍ക്കിയില്‍  നിന്ന് ഇന്ത്യ ആകെ 50 ശതംമാനത്തോളം ഉള്ളിയാണ് ഇറക്കുമതി ചെയ്തിരുന്നത്. ഈ വര്‍ഷം തുര്‍ക്കിയില്‍ നിന്ന് ആകെ ഇറക്കുമതി ചെയ്ത ഉള്ളി  ഏകദേശം 7,070 ടണ്ണാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2.31 ലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് നേരത്തെ ഉള്ളി കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ ഇത് 2.78 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഉള്ളി വിലയിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് മറ്റ് വിളകള്‍ കൃഷി ചെയ്യുന്നതില്‍ നിന്ന് മാറി ഉള്ളിക്കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ തിരിഞ്ഞതാകാമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഉള്ളിയുടെ സ്‌റ്റോക്കില്‍ ശക്തമായ സമ്മര്‍ദ്ദം തുടരുന്നതിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ നടത്തിയ  പ്രസ്താവന പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഞാന്‍ അധികം ഉള്ളിയോ വെളുത്തിയോ കഴിക്കാറില്ല. ള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും ധനമന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ പരാമര്‍ശം ലോക്‌സഭ പരിഹാസത്തോടെയാണ് നോക്കി കണ്ടത്. അതേസമയം ധനമന്ത്രിയുടെ പ്രസ്താവന സഭയിലെ ചിലര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയും ചെയ്തു. 

നിലവില്‍ കേന്ദ്രസര്‍ക്കാര്‍  ഉള്ളി ക്ഷാമം പരിഹരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. സ്റ്റോകക്കില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സമ്മര്‍ദ്ദം ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്. ഉള്ളിക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് ഉള്ളി കൂടുതല്‍ എത്തിക്കുക, കുറഞ്ഞ വിലയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുക തുടങ്ങിയ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.

Author

Related Articles