ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം; കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കി
രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കും മേല്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം. ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഡിജിറ്റല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ സിനിമകള്‍, മറ്റ് പരിപാടികള്‍ എന്നിവ സംപ്രേക്ഷണം ചെയ്യുന്ന ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി സേവനങ്ങള്‍ എന്നിവയാണ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍, ഡിജിറ്റല്‍ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ നിലിവില്ലായിരുന്നു. ബുധനാഴ്ച ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിലുള്ള വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ സിനിമകള്‍, ഡിജിറ്റല്‍ വാര്‍ത്തകള്‍ എന്നിവ ഉള്‍പ്പെടുത്താനുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ടതായി വിജ്ഞാപനത്തില്‍ അറിയിച്ചു.
നിലവില്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് (എന്‍ബിഎ) വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കുന്നു. അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ് പരസ്യങ്ങളുടെ മേല്‍ അധികാരം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) സിനിമകളെ നിരീക്ഷിക്കുന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്ന ഒരു നടപടിയും മോദി സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് 2019 ല്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും സിനിമകള്‍ക്ക് ഓവര്‍-ദി-ടോപ്പ് പ്ലാറ്റ്ഫോമുകളിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍