News

മൂന്നു മാസം കൊണ്ട് നേരിട്ടത് 6867 കോടി രൂപ നഷ്ടം; ആഗോളതലത്തില്‍ 1200 ജീവനക്കാരെ കുറയ്ക്കാന്‍ 'യൂബര്‍'; ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള ആദ്യ നടപടിയില്‍ തൊഴില്‍ നഷ്ടമായത് 400 മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സിന്

കാലിഫോര്‍ണിയ: ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനകം അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ യൂബര്‍ നേരിട്ടത് 6867 കോടി രൂപയുടെ നഷ്ടമാണ്. ഇതോടെ ആഗോള തലത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരിക്കുകയാണ്. പല രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന 75 ഓഫീസുകളില്‍ നിന്നായി 1200 പേരെ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഇതിന്റെ ആദ്യപടിയെന്നവണ്ണം 400 ജീവനക്കാരെ കമ്പനി തിങ്കളാഴ്ച്ച പിരിച്ച് വിട്ടിരുന്നു. കമ്പനിയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കമ്പനി വന്‍ നഷ്ടം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച് കമ്പനി പ്രതികരണം അറിയിച്ചിട്ടില്ല. 

Author

Related Articles