കോവിഡ് പ്രതിസന്ധി: ഏപ്രില്‍, മെയ് മാസങ്ങളില്‍ സൃഷ്ടിക്കപ്പെട്ടത് 4.19 ലക്ഷം തൊഴിലുകള്‍ മാത്രം
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ ആകെ 4.19 ലക്ഷം തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കണക്ക്. മെയ് മാസത്തില്‍ 3.18 ലക്ഷവും ഏപ്രില്‍ മാസത്തില്‍ ഒരു ലക്ഷം തൊഴിലുകളും മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മെയ് 2019 ല്‍ 3.10 ലക്ഷവും 2018 ല്‍ 3.88 ലക്ഷം തൊഴിലുകളും സൃഷ്ടിക്കപ്പെട്ടിരുന്നു. മെയ് മാസത്തില്‍ 2,79,023 തൊഴിലാളികള്‍ ഇപിഎഫ് പദ്ധതിയുടെ ഭാഗമായി. എന്നാല്‍ 236213 പേര് പദ്ധതിയില്‍ നിന്ന് വിട്ടുപോയി. നേരത്തെ വിട്ടുപോയ 275979 പേര് വീണ്ടും പദ്ധതിയുടെ ഭാഗമായി.
പുതുതായി പദ്ധതിയില്‍ ചേര്‍ന്നവരില്‍ അധികവും 29-35 വയസ് പ്രായമുള്ളവരാണ്. 18-21 പ്രായക്കാരും 22-25 പ്രായക്കാരും 26-28 വയസുകാരുമാണ് പിന്നിലുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത്. ഏപ്രില്‍ മാസത്തെ ആകെ എന്റോള്‍മെന്റിലെ കണക്ക് ഇപിഎഫ്ഒ തിരുത്തി. 133080 എന്നത് 100825 ആക്കി. 2019 ല്‍ ഏപ്രില്‍ മാസത്തില്‍ 4.99 ലക്ഷം തൊഴിലും 2018 ല്‍ 4.86 ലക്ഷം തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍