ബാങ്ക് അക്കൗണ്ടിന് മാസ്ക് സൗജന്യം!; ഇത് ചൈനയുടെ സാമ്പത്തികമേഖലയെ തിരിച്ച് പിടിക്കാനുള്ള അടവ്; കൊറോണയ്ക്ക് ശേഷം അടച്ചുപൂട്ടലില്‍ നിന്നും കരകയറുമ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കാനുള്ള തന്ത്രം; മാസ്കിന് പുറമേ സാനിറ്റൈസര്‍, ആല്‍ക്കഹോള്‍ സ്പ്രേ എന്നിവയും
ബീജിംഗ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയിലെ ബിസിനസ്സുകള്‍ എല്ലാം അടച്ചുപൂട്ടിയിരുന്നു. അവ പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ ബാങ്കുകള്‍ രാജ്യവ്യാപകമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. സൗജന്യമായി മാസ്കുകള്‍ നല്‍കുകയാണ്. രാജ്യത്ത് മൂവായിരത്തിലധികം മരണങ്ങള്‍ക്ക് കാരണമായ പകര്‍ച്ചവ്യാധിയുടെ വ്യാപനം മന്ദഗതിയിലാക്കുന്നതിന് ജനുവരി അവസാനം സര്‍ക്കാര്‍ ഗതാഗത ബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കുകയും നഗരങ്ങള്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.
പുതിയ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞപ്പോള്‍, ബാങ്കുകള്‍ വൈറസ് ബാധിത സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാനുള്ള നയ സംരംഭങ്ങള്‍ക്കുള്ള സാധ്യത കണ്ടെത്തി. ഇത് ആവശ്യമുള്ള ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി രാജ്യത്ത് ഏറ്റവുമധികം ആവിശ്യകതയേറിയ ഉല്‍പ്പന്നമായ മാസ്കുകള്‍ വാഗ്ദാനം ചെയാന്‍ തുടങ്ങി. ഒരു അപ്ലിക്കേഷനില്‍ സൈന്‍ അപ്പ് ചെയ്യുന്നത് മുതല്‍ ഒരു നിക്ഷേപ അക്കൗണ്ട് തുറക്കുന്നതുവരെ എല്ലാത്തിനും പുതിയ ഉപയോക്താക്കള്‍ക്ക് പകര്‍ച്ചവ്യാധി തടയാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്ന മാസ്കുകള്‍ നല്കുന്നു.
വൈറസിന്റെ വ്യാപനം കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ചില പ്രദേശങ്ങളില്‍ മാസ്കുകളും അണുനാശിനികളും ഇപ്പോഴും കുറവാണ്. കാരണം നഗരങ്ങള്‍ മാസ്ക് ധരിക്കാത്തവരെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്നു. ചൈന എവര്‍ബ്രൈറ്റ് ബാങ്ക് കോ ലിമിറ്റഡില്‍, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അവരുടെ വീചാറ്റ് പേ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് 0.01 യുവാന്‍ കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് മാസ്കുകള്‍ക്ക് അര്‍ഹതയുണ്ട്. എല്ലാവരും വളരെ ആവേശത്തിലാണ് ഇതിനെ കാണുന്നതെന്ന് ബാങ്കിലെ ജീവനക്കാരനായ ലിയു ഹുവാന്‍ പറഞ്ഞു.
ഡെപ്പോസിറ്റ് മാസ്കുകള്‍, അണുനാശിനി എന്നിവ ഉപയോക്താക്കള്‍ക്ക് ഫെബ്രുവരി അവസാനം നല്‍കുമെന്ന് ഹുനാന്‍ ഹെങ്ഡോംഗ് റൂറല്‍ കൊമേഴ്സ്യല്‍ ബാങ്ക് അറിയിച്ചു. അതേസമയം കഴിഞ്ഞയാഴ്ച, സെജിയാങ് മിന്റായ് കൊമേഴ്സ്യല്‍ ബാങ്ക് തങ്ങളുടെ അപ്ലിക്കേഷനില്‍ സൈന്‍ അപ്പ് ചെയ്ത 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാസ്ക്കുകള്‍ നല്‍കുമെന്ന് അറിയിച്ചു. എന്നാല്‍ ഗുയിഷോ പ്രവിശ്യയിലെ ലിയുപാന്ഷുയിയില് വെറും അഞ്ച് ശാഖകളുള്ള ഗ്രാമീണ ബാങ്കായ പാന്‍ഷൗ വാന്ഹെ കണ്ട്രി ബാങ്ക് പോലും മാര്‍ച്ച് 6 മുതല്‍ അക്കൗണ്ടുകള്‍ തുറക്കുന്ന ആര്‍ക്കും രണ്ട് സൗജന്യ മാസ്കുകള്‍ നല്കാന് തുടങ്ങി.
തീരദേശ നഗരമായ ക്വിങ്ദാവോയില്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പോസ്റ്റല്‍ സേവിംഗ്സ് ബാങ്ക് ഓഫ് ചൈന കോ ലിമിറ്റഡിന്റെ പ്രാദേശിക ശാഖകളില്‍ ഒരു ദിവസം 100 മാസ്കുകള്‍ വിതരണം ചെയ്തിരുന്നു. കൊറോണ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, വായ്പാ പ്രൈം റേറ്റ് പരിഷ്കരണവും മാര്‍ജിന്‍ കുറച്ചതും യുഎസ്-ചൈന വ്യാപാരയുദ്ധവും ഉല്‍പ്പാദനത്തില്‍ വായ്പയെടുക്കുന്നതിനെ തടഞ്ഞതും എല്ലാം കാരണം ചൈനയിലെ ബാങ്കുകള്‍ സമ്മര്‍ദ്ദത്തിലായിരുന്നു.
തിങ്കളാഴ്ച, ചൈനയുടെ സാമ്പത്തിക സൂചകങ്ങള്‍ ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ്കുത്തി. വൈറസിന്റെ ആഘാതം പ്രതീക്ഷിച്ചതിലും വളരെ മോശമായിരിക്കാമെന്നും ഇതിനകം ബുദ്ധിമുട്ടുന്ന ബാങ്കുകളെ കൂടുതല്‍ മോശമാക്കുമെന്നും ഇത് തെളിയിക്കുന്നു. ഇന്‍ഷുറര്‍മാര്‍ മികച്ചരീതിയില്‍ മുന്നേറുമ്പോള്‍, പലരും സൗജന്യ മാസ്കുകളും മറ്റ് ആവശ്യകതകളും പ്രോത്സാഹനങ്ങളായി തുടരുന്നു. ഷാംഗാഹിയില്, പിംഗ് ആന്‍ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് കോ ഓഫ് ചൈന ലിമിറ്റഡിന്റെ മാനേജര്‍മാര്‍ ഫെബ്രുവരി അവസാനം മുതല്‍ മാസ്ക്കുകള്‍, സാനിറ്റൈസര്‍, ആല്‍ക്കഹോള്‍ സ്പ്രേ എന്നിവ ക്ലയന്റുകള്‍ക്ക് നല്‍കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പറയുന്നു. മാസ്കുകള്‍ നിങ്ങള്‍ക്ക് ഒറ്റത്തവണ സംരക്ഷണം നല്കുന്നു. പക്ഷേ ഇന്‍ഷുറന്‍സ് പരിരക്ഷ ജീവിതത്തിനുള്ളതാണ് എന്നതാണ് അവരുടെ അവരുടെ മാര്‍ക്കറ്റിംഗ് ശൈലി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍