News

പാരാമിലിറ്ററി കാന്റീനുകളില്‍ നിന്ന് വിദേശ ഉല്‍പന്നങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പാരാമിലിറ്ററി കന്റീനുകളില്‍ നിന്ന് 1026 വിദേശ നിര്‍മിത ഉല്‍പന്നങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം തല്‍ക്കാലത്തേക്ക് തടഞ്ഞു. ഉത്തരവില്‍ ഗുരുതരമായ തെറ്റുകളുള്ളതുകൊണ്ടു പിന്‍വലിക്കുന്നതായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ എ.പി മഹേശ്വരി അറിയിച്ചു.

മേയ് 29ന് സെന്‍ട്രല്‍ പൊലീസ് കന്റീന്‍ സിഇഒ ആര്‍.എം.മീണ ഇറക്കിയ ഉത്തരവില്‍ മൈക്രോവേവ് അവ്‌നുകള്‍ മുതല്‍ ചെരിപ്പുകള്‍ വരെ ഉള്‍പ്പെട്ടിരുന്നു. അര്‍ധസൈനിക വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, എന്‍എസ്ജി, അസം റൈഫിള്‍സ് കന്റീനുകളിലായിരുന്നു ഇത്.  3 വിഭാഗങ്ങളായി ഉല്‍പന്നങ്ങളെ തരം തിരിച്ചാണ് ഒഴിവാക്കല്‍ നടത്തിയത്. പൂര്‍ണമായും വിദേശത്തുനിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നവ ഒഴിവാക്കി. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നവ ഭാഗികമായി ഉള്‍പ്പെടുത്തി. ബിജെപി നേതാക്കളില്‍ ചിലര്‍ക്കു പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളും നിരോധിച്ചവയിലുണ്ടായിരുന്നുവെന്നാണ് സൂചന.

Author

Related Articles