അമേരിക്കന്‍ സമ്പദ് ഘടനയ്ക്ക് കരുത്തായത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; സംഭാവന ചെയ്തത് 7.6 മില്യണ്‍
വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് സമ്പദ് ഘടനയ്ക്ക് കഴിഞ്ഞ വര്‍ഷം കരുത്തായത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.6 മില്യണാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് സമ്പദ് ഘടനയ്ക്ക് സംഭാവന ചെയ്തത്. പക്ഷേ മൊത്തം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 4.4 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. അതേസമയം ചൈനീസ് വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ യുഎസ്സില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം 3.72000 വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ നിന്നുണ്ടായിരുന്നത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിക്കുകയാണ് ചെയ്തത്.
ഒരു മില്യണിലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഒരു അക്കാദമിക് വര്‍ഷത്തില്‍ എത്തുന്നത് ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ്. ചെറിയ തോതില്‍ ഇത് കഴിഞ്ഞ വര്‍ഷം ഇടിഞ്ഞിട്ടുണ്ട്. 1.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കോവിഡ് കാരണമായിരിക്കും ഈ പ്രതിസന്ധിയെന്ന് കരുതുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുഎസ് സമ്പദ് ഘടനയിലേക്ക് 44 ബില്യണാണ് നല്‍കുന്നത്. ഇതില്‍ 7.69 ബില്യണാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്നത്. കോവിഡ് പടര്‍ന്ന് പിടിക്കുന്നതിന് മുമ്പുള്ള കണക്കുകളാണിതെന്ന് യുഎസ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മേരി റോയ്സ് പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നന്നായി പഠിക്കാനും ഡിഗ്രി സമ്പാദിക്കാനും സാധിക്കുന്ന മികച്ച രാജ്യം അമേരിക്ക തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും മേരി റോയ്സ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ വിദ്യാഭ്യാസം വലിയ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് വലിയ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. ഇത് വര്‍ധിക്കുകയാണ് ചെയ്തത്. ബ്രസീലില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവ് നാല് ശതമാനം വര്‍ധിച്ചു. നൈജീരിയയില്‍ നിന്നുള്ളവരില്‍ മൂന്ന് ശതമാനമാണ് വര്‍ധന. ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ ഇത് ഏഴ് ശതമാനമാണ്. അതേസമയം സൗദി അറേബ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവ് വലിയ രീതിയില്‍ ഇടിഞ്ഞിരിക്കുകയാണ്. 17 ശതമാനത്തോളമാണ് ഇടിവ്. സൗദിയിലെ സ്കോളര്‍ഷിപ്പ് പ്രോഗ്രാമിലുള്ള മാറ്റങ്ങളാണ് അന്താരാഷ്ട്ര വിദ്യാഭ്യാസം തേടുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍