News

വിപണിയേക്കാള്‍ മികച്ച പ്രകടനം നടത്തി പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസുകള്‍

കൊച്ചി: സൂചികകള്‍ മാറിമറിയുകയും നിക്ഷേപത്തിലെ നഷ്ടസാധ്യത കുറയുകയും ചെയ്ത ഫെബ്രുവരിയില്‍ മികച്ച പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസുകള്‍ (പിഎംഎസ്) വിപണിയേക്കാള്‍ മികച്ച പ്രകടനം നടത്തി. നിക്ഷേപകര്‍ക്കിടയില്‍ ഈ പ്രവണത സ്വാധീനം ചെലുത്തിയാല്‍ സമ്പത്തിന്റെ കൈകാര്യ മേഖലയില്‍ പുതിയൊരു അധ്യായം തുറക്കപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. ഓഹരിവിലകള്‍ കുതിച്ചുയരുമ്പോഴും സൂചികകളേക്കാള്‍ മികച്ച നേട്ടമുണ്ടാക്കാന്‍ പോര്‍ട്‌ഫോളിയോ മാനേജര്‍മാരെ സഹായിച്ചത് മികച്ച ഓഹരികള്‍ തെരഞ്ഞെടുത്തതും ചെറുകിട, ഇടത്തരം ഓഹരികളിലേക്കുമാറാന്‍ കാണിച്ച താല്‍പര്യവുമാണ്.

ഓഹരികളില്‍ ദീര്‍ഘകാലയളവിലേക്ക് നിക്ഷേപം തുടരുന്നതിനോടൊപ്പം വിപണിയുടെ ചലനങ്ങള്‍ക്കനുസരിച്ച് നിക്ഷേപം ക്രമപ്പെടുത്തുക കൂടി ചെയ്യുക എന്നതാണ് ഞങ്ങളുടെ വിജയമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് (പിഎംഎസ്) കെ.ദിലീപ് പറയുന്നു.   

190 ഓളം പിഎംഎസ് പദ്ധതികള്‍ പിന്തുടരുന്ന സ്വകാര്യ ഗവേഷണ സ്ഥാപനമായ പിഎംഎസ് ബസാര്‍ ഡോട്‌കോമിന്റെ കണക്കുകളനുസരിച്ച്, ഫെബ്രുവരിയില്‍ നിഫ്റ്റി സൂചിക 6.6 ശതമാനത്തിന്റെ മിതമായ നേട്ടമുണ്ടാക്കിയപ്പോള്‍ ഉയര്‍ന്ന പിഎംഎസ് പദ്ധതികള്‍ വിപണിയില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെആദായമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന 10 മികച്ച പിഎംഎസ് പദ്ധതികളില്‍ എട്ടും ചെറുകിട, ഇടത്തരം ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളവയാണ്.

2021ലെ ആദ്യ മാസം മികച്ച പ്രകടനം കാഴ്ചവച്ച പിഎംഎസ് പദ്ധതികളില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെറുകിട, ഇടത്തരം പദ്ധതിയായ അഡ്വാന്റേജ് പോര്‍ട്‌ഫോളിയോ, സെന്‍ട്രം പിഎംഎസ്ന്റെ രണ്ടു ഇടത്തരം ഓഹരി പദ്ധതികള്‍, റൈറ്റ് ഹൊറൈസണ്‍സിന്റെ സൂപ്പര്‍ വാല്യു ഫണ്ട് എന്നിവ ഉള്‍പ്പെടുന്നതായി പിഎംഎസ് ബസാര്‍ ഡോട്‌കോമിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Author

Related Articles