News

കോര്‍പ്പറേറ്റ് യാത്രകളില്‍ വര്‍ധനവ്; കോര്‍പ്പറേറ്റ് ബുക്കിംഗ് വഴി കമ്പനിക്ക് മികച്ച വരുമാന നേട്ടം കൊയ്യാന്‍ സാധിച്ചതായി കണക്കുകള്‍; ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുമെന്ന് കമ്പനി

ബംഗളൂരു; ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്റ്റര്‍ട്ടപ്പ് സംരംഭമായ ഓയോക്ക് കോര്‍പ്പറേറ്റ് ചാനല്‍ ബുക്കിംഗിലൂടെ 80 ശതമാനം വരുമാന നേട്ടം രൈനകവരി്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട. കോര്‍പ്പറേറ്റ്  ബുക്കിംഗ് വഴി 80 ശതമാനം വരുമാന നേട്ടമാണ് കമ്പനിക്ക് നേടാന്‍ സാധിച്ചത്.  8,400 കോര്‍പ്പറേറ്റ് എക്കൗണ്ടുകള്‍ വഴിയാണ് കമ്പനിയുടെ വരുമാനത്തില്‍   മുഖ്യ പങ്ക്‌വഹിക്കുന്നത്.  ഇതില്‍ 30 ശതമാനം വരുന്ന എക്കൗണ്ടുകള്‍ വഴിയാണ് കമ്പനിക്ക് നേട്ടമുണ്ടാകാന്‍ സാധിച്ചിട്ടുള്ളത്.  

കോര്‍പ്പറേറ്റ് ചാനല്‍ വഴി കമ്പനിക്ക് 459 കോടി രൂപയുടെ വരുമാന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  കോര്‍പ്പറേറ്റ് ചാനല്‍ വഴി നടപ്പുവര്‍ശഷം കമ്പനിക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.  നിലവില്‍ കോര്‍പ്പറേറ്റ് പോര്‍ട്ട് ഫോളിയോ ശക്തിപ്പെടുത്താനുള്ള നീക്കമാണ് കമ്പനി നടപ്പുവര്‍ഷം ലക്ഷ്യമിടുന്നത്. 

കോര്‍പ്പറേറ്റ് യാത്രായിനത്തില്‍  വര്‍ധനവ് ഉണ്ടായത് മൂലമാണ് കമ്പനിക്ക് 2019 ല്‍ മികച്ച നേട്ടം കൈവരിച്ചിട്ടുള്ളത്.  നിലവില്‍ കോപ്പറേറ്റ് പോര്‍ട്ട ഫോളിയോ വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനം വികസിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Author

Related Articles