News

ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസ് ആഗോളതലത്തില്‍ ഓയോ ലൈറ്റ് ആരംഭിക്കുന്നു

ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസ് ആഗോളതലത്തില്‍ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്റെ ചെറിയ പതിപ്പായ ഒയോ ലൈറ്റ് ആരംഭിക്കുകയാണ്. ഒയോയുടെ പുതിയ ലൈറ്റ് ആപ്ലിക്കേഷനില്‍ ഒയോ ആപ്ലിക്കേഷന്റെ എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ കണക്റ്റിവിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണിത്. ഒയോ നിലവിലെ ഒയോ  ആപ്ലിക്കേഷന്റെ വ്യാപ്തിയുടെ 7 ശതമാനത്തില്‍ താഴെയാണിത്. 

ലൈറ്റ് ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അവസാന മിനിറ്റ് യാത്ര പ്ലാനുകളും നെറ്റ് വര്‍ക്കിനെക്കുറിച്ച് ആശങ്കയില്ലാതെ ഒരു ബട്ടണ്‍ ടാപ്പിലുള്ള ക്വാളിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ചീഫ് ടെക്‌നോളജി ഓഫീസര്‍ അനില്‍ ഗോയല്‍ പറഞ്ഞു. ഫോണുകളിലെ കണക്ടിവിറ്റി, സ്‌പെയ്‌സ് / സ്റ്റോറേജ് നിയന്ത്രണങ്ങള്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒയോ ലൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വിദൂരത്തുള്ള യാത്രക്കാര്‍ക്ക് ഒയോ ലെറ്റ് ഏറെ അനുയോജ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

Author

Related Articles