News

ഒയോ- മെയ്ക്ക് മൈ ട്രിപ്പ് അടുത്ത അഞ്ച് വര്‍ഷത്തെ കാലയളവില്‍ വാണിജ്യ കരാര്‍ വിപുലീകരിക്കുന്നു

സോഫ്റ്റ് ബാങ്ക്  പിന്തുണയുള്ള ഹോസ്പിറ്റാലിറ്റി ചെയിന്‍ ഒയോ ഹോട്ടലുകളും ഹോംസും മെയ്ക്ക് മൈ ട്രിപ്പുമായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് അവരുടെ വാണിജ്യ കരാര്‍ പുതുക്കി. നസ്ദാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഓപ്പറേറ്റര്‍ ആണ് 'മെയ്ക്ക് മൈ ട്രിപ്പ്'. ഈ വിഭാഗത്തിലെ രണ്ട് നേതാക്കളും കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഒപ്പുവെച്ചത്. 

എന്നിരുന്നാലും, ഒയോയും ഉം മെയ്ക്ക് മൈ ട്രിപ്പും ഉം തമ്മിലുള്ള കരാര്‍ ഒയോയുടെ എതിരാളികള്‍ക്ക് ഭീഷണി തന്നെയാണ്. ട്രീബോ ഹോട്ടലുകള്‍, ഒപ്പം ആക്‌സല്‍ ഇന്ത്യയുടെ പിന്തുണയുള്ള ഫാബ്ഹൗസ്സ് എന്നിവയെല്ലാം അതില്‍ പ്രധാന പ്ലാറ്റ് ഫോമുകളാണ്. ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് മികച്ച നിലവാരമുള്ള അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും  പൊതു ദൗത്യത്തിലേക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നത് തുടരുകയാണെന്ന് കമ്പനികള്‍ വ്യക്തമാക്കി. 

മെയ്ക്ക് മൈ ട്രിപ്പില്‍ 15% മുതല്‍ 25% വരെ ഒയോ കമ്മീഷന്‍ നല്‍കും. മറ്റ് ഓണ്‍ലൈന്‍ യാത്രാ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിവരുന്ന കമ്മീഷനുകളേക്കാള്‍ അല്‍പം കൂടുതലാണ് ഇത്. 15% മുതല്‍ 20% വരെയാണ് മറ്റ് ഓണ്‍ലൈന്‍ യാത്രാ ഓപ്പറേറ്റര്‍മാര്‍ക്കുള്ള കമ്മീഷന്‍. രഹസ്യാടിസ്ഥാനത്തിലുള്ള വാണിജ്യ കരാറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെന്ന് മെയ്ക്ക് മൈ ട്രിപ്പ്  വക്താവ് അറിയിച്ചു. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള വാണിജ്യ ക്രമീകരണങ്ങളുടെ പ്രത്യേകതയെക്കുറിച്ച് പറയാന്‍ ഒയോ വക്താവ് വിസമ്മതിച്ചു. നസ്ദാക് ലിസ്റ്റുചെയ്ത മെയ്ക്ക് മൈ ട്രിപ്പു മായുള്ള ഒയോ ഉടമ്പടി മറ്റ് ഒടിഎ കളുമായി സൈന്‍ അപ് ചെയ്യുന്നത് തടയില്ല. എന്നിരുന്നാലും കരാര്‍ പുതുക്കല്‍ സൂചിപ്പിക്കുന്നത്  മെയ്ക്ക് മൈ ട്രിപ്പി ന്റെ വ്യാപനത്തെയാണ്. 2021 ഓടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് 13.6 ബില്യന്‍ ഡോളര്‍ ആകുമെന്നാണ് കണക്കാക്കുന്നത്. 

 

Author

Related Articles