News

ഓയോ അമേരിക്കയില്‍ 300 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ള ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് 300 ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കും. ഇന്ത്യന്‍ രൂപ ഏകദേശം 2.087 കോടി രൂപ വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിപണി രംഗത്ത് കൂടുതല്‍ വളര്‍ച്ച കൈവരിക്കാനും, വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടപോകനുമാണ് ഓയോ യുഎസില്‍ കൂടുതല്‍ തുക നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതിന് മുന്‍പ് ചൈനയിലാണ് ഏറ്റവും കൂടുതല്‍ തുക നിക്ഷേപം നടത്താന്‍ ഒരുങ്ങിയത്. ഏകദേശം 600 ബില്യണ്‍ ഡോളറായിരുന്നു ചൈനയിലെ നിക്ഷേപ ലക്ഷ്യം.  

ഇന്ത്യ, അമേരിക്ക, ചൈന എന്നിവടങ്ങളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാനുള്ള തയ്യാറെടുപ്പ് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ 200 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി 50 ഓളം അസറ്റുകളാണ് ഓയോ സ്ഥാപകനായ റിതേഷ് അഗര്‍വാളിന്റെ കൈവശമുള്ളത്. നിലവില്‍ സോഫ്റ്റ് ബാങ്കടക്കമുള്ള നിക്ഷേപകരുടെ പിന്‍ബലത്തോടെയാണ് കമ്പനി കൂടുതല്‍ തുക വിവിധയിടങ്ങളില്‍ തങ്ങളുടെ ബിസിനസ് വിപുലീകരണത്തിനായി നിക്ഷേപിക്കുന്നത്.

 

News Desk
Author

Related Articles