News

നിക്ഷേപകരില്‍ നിന്ന് 660 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഒയോ

ന്യൂഡല്‍ഹി: ആഗോള ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകരില്‍ നിന്ന് 660 മില്യണ്‍ ഡോളറിന്റെ ടിഎല്‍ബി (ടേം ലോണ്‍ ബി) ഫണ്ട് സ്വരൂപിച്ചതായി ഒയോ വെള്ളിയാഴ്ച അറിയിച്ചു. ഓഫറിന് 1.7 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു. വൈറസ് വ്യാപനത്തില്‍ അടുത്തിടെ കുതിച്ചുചാട്ടമുണ്ടായിട്ടും, കമ്പനിയുടെ അടിസ്ഥാനകാര്യങ്ങള്‍ നിക്ഷേപകരില്‍ നിന്ന് ശക്തമായ താല്‍പ്പര്യം ഉണ്ടാകുന്നതിന് കാരണമായി. ഇടപാട് വലുപ്പം 10 ശതമാനം വര്‍ധിപ്പിച്ച് 660 മില്യണ്‍ ഡോളറാക്കുന്നതിലേക്ക് ഇത് നയിച്ചുവെന്ന് കമ്പനി വിശദീകരിക്കുന്നു.

മുന്‍കാല കടങ്ങള്‍ തീര്‍ക്കുന്നതിനും ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും ഉല്‍പ്പന്ന സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് ബിസിനസ്സ് ആവശ്യങ്ങള്‍ക്കും കമ്പനി ഈ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തും. പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളായ മൂഡീസ്, ഫിച്ച് എന്നിവ പരസ്യമായി റേറ്റുചെയ്ത ആദ്യത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ഒയോ.

ടിഎല്‍ബി റൂട്ടിലൂടെ മൂലധനം സമാഹരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് ഒയോ എന്നതിനാല്‍ ഇത് ഒരു നാഴികക്കല്ലാണ് ഇതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജെ പി മോര്‍ഗന്‍, ഡ്യൂഷെ ബാങ്ക്, മിസുഹോ സെക്യൂരിറ്റീസ് എന്നിവ ഈ ഫണ്ടിംഗിന്റെ പ്രധാന കാര്യകര്‍ത്താക്കളായി പ്രവര്‍ത്തിച്ചു.

Author

Related Articles