News

ഓയോ 3,000 പേര്‍ക്ക് തൊഴില്‍ നല്‍കും; കമ്പനി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പില്‍

ന്യൂഡല്‍ഹി: ഓയോ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. അടുത്ത ആറ് മാസത്തിനകം ഇന്ത്യയില്‍ 3000 തൊഴിലാളികളെ നിയമിച്ചേക്കുമെന്നാണ് സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഓയോ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. സാമ്പത്തിക മാന്ദ്യം നേരിട്ട വാഹന നിര്‍മ്മാണ കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും, നിര്‍മ്മാണ ശാലകള്‍ അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് ഓയോ വിപണി രംഗത്തെ കമ്പനികളെ നെട്ടിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. കമ്പനി ഹോസ്പിറ്റാലിറ്റി മേഖലയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുള്ളത്. 

വിപണി രംഗത്ത് ഏഷ്യന്‍ മേഖലകള്‍ കൂടുതല്‍ വളര്‍ച്ച നേടാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. സൗത്ത് ഏഷ്യന്‍ മേഖലകളില്‍ നടപ്പുവര്‍ഷം 1400 കോടി രൂപയോളം വിപണി രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് കമ്പനി നിക്ഷേപിച്ചേക്കും. നിലിവില്‍ ഓയോക്ക് രാജ്യത്ത് 9000 ജീവനക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓയോ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കൂടുതല്‍ സാങ്കേതിക വിദ്യ വിദഗ്ധര്‍മാരെയും, എഞ്ചിനീയര്‍മാരെയും ഓയോ നിയമിക്കും. 

പ്രവര്‍ത്തന മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓയോ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് വിപണിയില്‍ കൂടുതല്‍ ശ്രദ്ധ നേടിയാണ് പ്രമുഖ കമ്പനിയാണ് ഓയോ. ഒയോ കമ്പനിയുടെ വരുമാനത്തില്‍ വന്‍ വളര്‍ച്ചയാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ വരുമാനത്തിലടക്കം ചുരുങ്ങിയ കാലംകൊണ്ട് വന്‍ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഓരോ വര്‍ഷവും കമ്പനിയുടെ വളര്‍ച്ചയില്‍ ഇരട്ടയിലധികം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കമ്പനിയിലേക്ക് ഇതിനകം തന്നെ വന്‍ നിക്ഷേപമാണ് ഒഴുകിയെത്തിയിട്ടുള്ളത്. 

Author

Related Articles